Fact Check: ഇസ്രയേലിലേക്ക് ആയുധങ്ങള്‍ നിറച്ച വിമാനങ്ങള്‍ പറത്താന്‍ വിസമ്മതിച്ചതിന് യു.എസ് സായുധ സേനയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നു? വീഡിയോക്ക് പിന്നിലെ വാസ്തവം
സൈനിക വേഷധാരികളായ രണ്ട് പേരെ അമേരിക്കൻ പൊലീസ് കൈയ്യാമം വയ്ക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
By - Sumeesh T Unneen |
Claim:ഇസ്രയേലിലേക്ക് ആയുധങ്ങള്‍ നിറച്ച വിമാനങ്ങള്‍ പറത്താന്‍ വിസമ്മതിച്ചതിന് യു.എസ് സായുധ സേനയിലെ അംഗങ്ങളെ പെൻ്റഗണിലേക്ക് വിളിച്ചുവരുത്തി ബലമായി അറസ്റ്റ് ചെയ്യുന്നു
Fact:പ്രചരിക്കുന്നത് അമേരിക്കൻ സെനറ്റ് വിദേശകാര്യ സമിതിയുടെ ഹിയറിംഗിനിടെ വിരമിച്ച സൈനിക ഇൻ്റലിജൻസ് ഓഫീസർ ജോസഫീൻ ഗിൽബോയും, ഗ്രീൻ ബെററ്റ് ലെഫ്റ്റനൻ്റ് കേണൽ ആന്തണി അഗിലാറും പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ
ഇസ്രയേൽ പാലസ്തീൻ സംഘർഷവും അതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഭവ വികാസങ്ങളും വാർത്താ ലോകത്തും സാമുഹിക മാധ്യമങ്ങളിലും വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. സംഘർഷത്തിൽ അമേരിക്കയുടെ പങ്ക് സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾ തന്നെ നടക്കുന്നുണ്ട്. ഇത്തരത്തിൽ പല പോസ്റ്റുകളും, വീഡിയോകളും വാർത്തകൾ എന്ന നിലയിൽ പ്രചരിക്കുകയാണ്.
ഇസ്രയേലിലേക്ക് ആയുധങ്ങള്‍ നിറച്ച വിമാനങ്ങള്‍ പറത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യു.എസ് സായുധ സേനയിലെ അംഗങ്ങളെ അമേരിക്കയുടെ സൈനിക ആസ്ഥാനമായ പെൻ്റഗണിലേക്ക് വിളിച്ചുവരുത്തി ബലമായി അറസ്റ്റ് ചെയ്യുന്നു എന്ന കുറിപ്പോടെ സൈനിക വേഷധാരികളായ രണ്ട് പേരെ അമേരിക്കൻ പൊലീസ് കൈയ്യാമം വയ്ക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. "ഈ വീഡിയോ ഇൻ്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുന്നതിനു മുൻപ് കാണുക, പരമാവധി ഷെയര്‍ ചെയ്യുക." എന്നും വിവരണത്തിൽ ഉണ്ട്. പാലസ്തീനിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നു എന്നും അതിന് അമേരിക്ക കൂട്ടുനിൽക്കുന്നു എന്നും സൈനികവേഷധാരികൾ വിളിച്ചുപറയുന്നതായി ദൃശ്യത്തിൽ നിന്നും വ്യക്തമാണ്. എന്നാൽ എന്തണ് ഈ വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ ?
Fact-check
അമേരിക്കൻ സെനറ്റിൽ മുൻ സൈനിക ഉദ്യോഗസ്ഥർ നടത്തിയ ഒരു പ്രതിഷേധത്തിൻ്റെ വീഡിയോ ആണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുന്നത് എന്ന് പരിശോധനയിൽ വ്യക്തമായി.
ദൃശ്യത്തിൻ്റെ കീഫ്രെയിമുകൾ ഇൻ്റർനെറ്റിൻ്റെ സഹായത്തോടെ പരിശോധിച്ചതിൽ നിന്നും ഈ വീഡിയോ അൽ ജസീറ ഇംഗ്ലിഷ്, ടി.ആർ.ടി വേൾഡ്,
View this post on Instagram
2025 സെപ്റ്റബർ 3-നാണ് സംഭവം നടന്നത് എന്നാണ് അന്താരഷ്ട്ര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. "സെനറ്റ് ഹിയറിംഗിൽ പ്രതിഷേധിച്ച് വിരമിച്ച യു.എസ് സൈനിക ഉദ്യോഗസ്ഥർ, ഗാസയിലെ വംശഹത്യക്കെതിരെ രൂക്ഷ വിമർശനം" എന്ന തലക്കെട്ടിൽ
ടി.ആർ.ടി വേൾഡ് ഓൺലൈൻ പോർട്ടലിൽ സെപ്റ്റബർ 3-ന് തന്നെ ഈ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു
ദ് ഡിസെൻ്റർ, ഡെമോക്രസി നൗ തുടങ്ങിയ മാധ്യമങ്ങളും തൊട്ടടുത്ത ദിവസങ്ങളിൽ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. "പാലസ്തീനിൽ യുദ്ധക്കുറ്റങ്ങൾ നടത്തുന്നു എന്ന് ആരോപിച്ച് ഇസ്രയേൽ, യു.എസ് ഗവൺമെൻ്റുകൾക്കെതിരെ നേരത്തെയും വെളിപ്പെടുത്തലുകൾ നത്തിയിട്ടുള്ളയാളാണ് ആന്തണി അഗിലാർ" എന്ന് 2025 സെപ്റ്റംബർ 4-ന് പ്രസിദ്ധീകരിച്ച വാർത്തയിൽ "മീടൂ" റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ പാലസ്തീൻ സംഘർഷത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് അമേരിക്കൻ സെനറ്റ് ഹിയറിംഗിനിടെ വിരമിച്ച സൈനിക ഉദ്യോഗസ്ഥർ നടത്തിയ പ്രതിഷേധത്തെയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചിരിക്കുന്നത്. ഇവരെ പിന്നീട് വിട്ടയച്ചതായാണ് വിവരം എന്ന് അൽ ജസീറ ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
CONCLUSION
ഇസ്രയേലിലേക്ക് ആയുധങ്ങൾ നിറച്ച വിമാനങ്ങൾ പറത്തുന്നതിന് വിസമ്മതിച്ച യു.എസ് സൈനികരെ പെൻ്റഗണിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു എന്നത് തെറ്റായ പ്രചാരണമാണ്. സെനറ്റിൽ നടന്ന പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങളാണ് ഇതിൽ ഉപയോഗിച്ചത്, നിയമസഭയ്ക്കുള്ളിൽ നടന്ന സിവിൽ പ്രതിഷേധത്തിനെയാണ് തെറ്റായ നിലയിൽ പ്രചരിപ്പിക്കുന്നത്. വിഡിയോ യഥാർത്ഥമാണ്, എന്നാൽ വ്യാജമായ വിവരണത്തോടെയാണ് പ്രചരിപ്പിക്കപ്പെട്ടത്.