Fact Check: പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാക്കളെ പോലീസ് മര്‍ദ്ദിക്കുന്നോ? വീഡിയോയുടെ വാസ്തവമറിയാം

By -  Newsmeter Network
Published on : 16 Feb 2026 7:35 PM IST

Fact Check: പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാക്കളെ പോലീസ് മര്‍ദ്ദിക്കുന്നോ? വീഡിയോയുടെ വാസ്തവമറിയാം
Claim:പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാക്കളെ ഗുജറാത്ത് പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യം.
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതിനല്ല ധാരി മാര്‍ക്കറ്റിലെ അടിപിടിക്കേസുമായി ബന്ധപ്പെട്ടാണ് ഗുജറാത്ത് പോലീസ് യുവാക്കളെ മര്‍ദ്ദിച്ചത്.

ഗുജറാത്തില്‍ സ്‌കൂള്‍ കുട്ടികളെ ശല്യം ചെയ്ത യുവാക്കളെ പോലീസ് മര്‍ദ്ദിക്കുന്നുവെന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രണ്ട് യുവാക്കളെ ഒരു പോലീസുകാരന്‍ പരസ്യമായി ലാത്തി ഉപയോഗിച്ച് അടിക്കുന്ന വീഡിയോയാണിത്. ഇവരെ റോഡിലൂടെ കൈകള്‍ കുത്തി നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ പുറകെ നടന്ന് സ്ഥിരമായി ശല്യം ചെയ്യുന്ന വിരുതന്മാരെ ഗുജറാത്ത് പോലീസ് പരസ്യമായി ശിക്ഷിച്ചു കേസ്സെടുത്തു എന്നാണ് ഫേസബുക്ക് പോസ്റ്റില്‍ പറയുന്നത്. (Archive)

Fact Check

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതിനല്ല യുവാക്കളെ പോലീസ് മര്‍ദ്ദിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ സമാനമയ ദൃശ്യം ഉള്‍പ്പെടുന്ന ഒരു വീഡിയോ 2025 നവംബറില്‍ സൂറത്ത് പ്രഗതി ന്യൂസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഇതിലെ വിവരണം അനുസരിച്ച് ദീപാവലിയോടനുബന്ധിച്ച് അമ്രേലിയിലെ ധാരി നഗരത്തിലുണ്ടായ പ്രശ്‌നമാണ് യുവാക്കളുടെ അറസ്റ്റിന് കാരണം. യുവാക്കള്‍ മാര്‍ക്കറ്റില്‍ പ്രശ്‌നമുണ്ടാക്കുന്ന വീഡിയോയും സംഭവത്തിനു ശേഷം പൊലീസ് അവരെ പിടികൂടി മര്‍ദ്ദിക്കുന്ന വീഡിയോയും ചേര്‍ത്തുവച്ചാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് ചുവടെ കാണാം.

വിശദമായ അന്വേഷണത്തില്‍ 2025 നവംബര്‍ മൂന്നിന് ഇതേ സംഭവത്തെപ്പറ്റി ഗുജറാത്ത് സമാചാര്‍ പങ്കുവച്ച റിപ്പോര്‍ട്ട് ലഭ്യമായി.

വാര്‍ത്ത പ്രകാരം അമ്രേലി (Amreli) ജില്ലയിലെ ധാരി (Dhari) ബസ് സ്‌റ്റേഷന് സമീപമുള്ള മാര്‍ക്കറ്റില്‍ നടന്ന സംഭവമാണിത്. ദീവാലി ആഘോഷങ്ങളുടെ തിരക്കിലായിരുന്ന ധാരി മാര്‍ക്കറ്റില്‍ വാക്കു തര്‍ക്കത്തിന്റെ പേരില്‍ ഒരു അമ്മാവനും മകളും മര്‍ദ്ദനത്തിനിരയായി. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വൈറല്‍ വീഡിയോയിലെ യുവാക്കള്‍ മാര്‍ക്കറ്റില്‍ പ്രശ്‌നമുണ്ടാക്കിയത്. മര്‍ദ്ദനത്തിനരയായവരുടെ പരാതിയില്‍ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതിനിടെ പൊലീസ് ഇവരെ പരസ്യമായി മര്‍ദ്ദിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിഷയം ഗുജറാത്തില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഗുജറാത്ത് സമാചാര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പരിഭാഷപ്പെടുത്തിയ സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം.

ധാരിയില്‍ ദീവാലി ദിനത്തില്‍ അച്ഛനും മകളും ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം 13 ദിവസങ്ങള്‍ കഴിഞ്ഞ് പൊലീസ് പ്രതികളെ പിടിച്ചതായി മറ്റ് മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്.

ഇവയില്‍ നിന്ന് വൈറല്‍ പോസ്റ്റിലെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Social Media
Claim Fact Check:False
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതിനല്ല ധാരി മാര്‍ക്കറ്റിലെ അടിപിടിക്കേസുമായി ബന്ധപ്പെട്ടാണ് ഗുജറാത്ത് പോലീസ് യുവാക്കളെ മര്‍ദ്ദിച്ചത്.
Next Story