Fact Check: "പഞ്ചാബിലെ പ്രളയ ദുരിത ബാധിതർക്ക് യുവരാജ് സിംഗ് 600 ട്രാക്ടറുകൾ സംഭാവന ചെയ്യുന്നു" പ്രചരണങ്ങൾ സത്യമോ?

പഞ്ചാബിൽ ഉണ്ടായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ₹42 കോടി വിലവരുന്ന 600 ട്രാക്ടറുകൾ സംഭാവന ചെയ്യാൻ തീരുമാനിച്ചുവെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്.

By -  Newsmeter Network
Published on : 21 Sept 2025 2:22 PM IST

Fact Check: പഞ്ചാബിലെ പ്രളയ ദുരിത ബാധിതർക്ക് യുവരാജ് സിംഗ് 600 ട്രാക്ടറുകൾ സംഭാവന ചെയ്യുന്നു പ്രചരണങ്ങൾ സത്യമോ?
Claim:മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് പഞ്ചാബിലെ പ്രളയ ദുരിതബാധിതർക്ക് ₹42 കോടി ചിലവിൽ 600 ട്രാക്ടറുകൾ സംഭാവന ചെയ്യുന്നു.
Fact:ഈ അവകാശവാദം വ്യാജമാണെന്ന് യുവരാജ് സിംഗിൻ്റെ You We Can Foundation മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രചരിക്കുന്ന ചിത്രം "AI" നിർമ്മിതം

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപകമായി പ്രചരിക്കുന്ന ഒരു പോസ്റ്റ് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. പഞ്ചാബിൽ ഉണ്ടായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ₹42 കോടി വിലവരുന്ന 600 ട്രാക്ടറുകൾ സംഭാവന ചെയ്യാൻ തീരുമാനിച്ചുവെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. നിരയായി നിർത്തിയിട്ടിരിക്കുന്ന ട്രാക്ടറുകൾക്ക് മുന്നിൽ ദുരിതബാധിതർക്ക് ട്രാക്ടറിൻ്റെ താക്കോൽ കൈമാറുന്നു എന്ന നിലയിലുള്ള ചിത്രമാണ് പ്രധാനമായും പ്രചരിക്കുന്നത്. "യുവരാജ് സിംഗ് പഞ്ചാബിലെ പ്രളയ ദുരിത ബാധിതർക്ക് ₹42 കോടി ചിലവിൽ 600 ട്രാക്ടറുകൾ സംഭാവന ചെയ്യുന്നു" എന്നാണ് ചിത്രത്തിലെ ബാനറിൽ കാണുന്നത്. പൊതുജനങ്ങളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ചിത്രത്തിൽ ഉണ്ട്.

ഈ ചിത്രത്തിൻ്റെ ചുവടുപിടിച്ച് ചില സോഷ്യൽ മീഡിയ പേജുകൾ വാർത്ത എന്ന നിലയിൽ ഒരു വീഡിയോയും പ്രചരിപ്പിക്കുന്നു"പ്രളയത്തിൽ പെട്ടവർക്ക് 42 കോടിയുടെ ട്രാക്ടർ നൽകി യുവരാജ്..!! കയ്യടികൾ" എന്ന വിവരണത്തോടെയാണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ എന്താണ് ഈ പ്രചരണത്തിന് പിന്നിലെ വാസ്തവം.
Fact Check
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ അവകാശവാദം വ്യാജമാണെന്ന് ന്യൂസ് മീറ്റർ നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെത്തി, ഇത്തരമൊരു സംഭാവന നടന്നിട്ടില്ല എന്ന് യുവരാജ് സിംഗിൻ്റെ You We Can Foundation മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തുമുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ₹42 കോടി രൂപ ചിലവിൽ 600 ട്രാക്ടറുകൾ പ്രളയ ദുരിതബാധിതർക്ക് വാങ്ങി നൽകുക എന്നത് സാധാരണഗതിയിൽ ദേശീയ തലത്തിൽ വലിയ വാർത്തയാകേണ്ടതാണ്. എന്നാൽ സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങൾക്കപ്പുറം, വിശ്വസനീയമായ മാധ്യമ റിപ്പോർട്ടുകൾ ഒന്നും ന്യൂസ് മീറ്റർ നടത്തിയ പരിശോധനയിൽ കണ്ടെത്താനായില്ല. തുടർന്ന് യുവരാജ് സിംഗിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ Instagram, Facebook, X ഇത്തരം ഒരു വിവരം ഉണ്ടോ എന്ന് തിരഞ്ഞു. 2025 സെപ്റ്റംബർ 1-ന് യുവരാജ് സിംഗ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള പിന്തുണ രേഖപ്പെടുത്തിയിരുന്നു () എന്നാൽ ആ പോസ്റ്റിലും ഏതെങ്കിലും തരത്തിലുള്ള സംഭാവനകളെക്കുറിച്ച് പരാമർശിച്ചിരുന്നില്ല.You We Can Foundation
ൻ്റെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും Instagram , Facebook, X 600 ട്രാക്ടറുകൾ ദുരിതബാധിതർക്ക് നൽകുന്നു എന്ന വിവരം ഇല്ല. അതേസമയം പഞ്ചാബ് പ്രളയ ദുരിതബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയതായുള്ള നിരവധി വാർത്തകൾ കണ്ടെത്താനായി. അക്ഷയ് കുമാർ ₹5 കോടി സഹായം നൽകിയതായി firstpost റിപ്പോർട്ട് ചെയ്യുന്നു. വിക്കി കൗഷൽ, കരീന കപൂർ, കപിൽ ഷർമ തുടങ്ങിയവർ ദുരിതബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ചതായും moneycontrol ( പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നും വ്യക്തമാണ്. എന്നാൽ ഇത്തരം വാർത്തകളിലൊന്നും യുവരാജ് സിംഗ് ഏതെങ്കിലും തരത്തിലുള്ള സഹായമോ, പദ്ധതിയോ പ്രഖ്യാപിച്ചതായി കണ്ടെത്താനായില്ല.You We Can Foundation മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിൽ, 600 ട്രാക്ടറുകൾ സംഭാവന ചെയ്യാൻ തീരുമാനിച്ചുവെന്ന അവകാശവാദം വ്യാജമാണെന്നും, ഇത്തരമൊരു സംഭാവന നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ഇതോടെ വൈറലായ ചിത്രത്തെ കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചതിൽ, ചിത്രത്തിൻ്റെ വലത് വശത്ത് താഴെയായി ‘Gemini AI’ എന്ന വാട്ടർമാർക്ക് കണ്ടെത്തി
ചിത്രം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് വ്യക്തം.

Hive എന്ന AI കണ്ടൻ്റ് പരിശോധനാ സംവിധാനത്തിലൂടെ ചിത്രം പരിശോധിച്ചപ്പോൾ, ചിത്രം AI നിർമ്മിതമാകാനുള്ള സാധ്യത 87.5 ശതമാനമാണെന്ന് വ്യക്തമാവുകയും ചെയ്തു .

CONCLUSION
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ₹42 കോടി രൂപ വിലവരുന്ന 600 ട്രാക്ടറുകൾ പഞ്ചാബിലെ പ്രളയ ദുരിതബാധിതർക്കായി സംഭാവന ചെയ്യുന്നു" എന്ന അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് ന്യൂസ് മീറ്റർ നടത്തിയ പരിശോധയിൽ വ്യക്തമായി. You We Can Foundation മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിൽ, അവകാശവാദം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വൈറലായ ചിത്രം AI നിർമ്മിതമാണെന്ന് ചിത്രത്തിലെ ‘Gemini AI’ വാട്ടർമാർക്ക് തന്നെ സൂചന നൽകുന്നു. Hive എന്ന AI കണ്ടൻ്റ് പരിശോധനാ സംവിധാനത്തിൽ നിന്ന് ലഭിച്ച വിവരവും ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നു
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:ഈ അവകാശവാദം വ്യാജമാണെന്ന് യുവരാജ് സിംഗിൻ്റെ You We Can Foundation മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രചരിക്കുന്ന ചിത്രം "AI" നിർമ്മിതം
Next Story