Fact Check: ‘തേങ്ങ സ്‌ഫോടനത്തിൽ’ വയോധികന്റെ മരണം എന്ന ദേശാഭിമാനി വാർ‍ത്ത പ്രസിദ്ധീകരിച്ചോ ? വാസ്തവം അറിയാം

കണ്ണൂരിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച വാർത്ത വിവാദമായ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രചാരണം.

By Sibahathulla Sakib  Published on  25 Jun 2024 6:29 AM GMT
Fact Check: ‘തേങ്ങ സ്‌ഫോടനത്തിൽ’ വയോധികന്റെ മരണം എന്ന  ദേശാഭിമാനി വാർ‍ത്ത പ്രസിദ്ധീകരിച്ചോ ? വാസ്തവം അറിയാം
Claim: കണ്ണൂരിൽ ‘തേങ്ങ സ്‌ഫോടനത്തിൽ’ വയോധികന്‍റെ മരണം എന്ന തലക്കെട്ടിൽ‍ ദേശാഭിമാനിയുടെ വാർത്ത
Fact: പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തത്;ദേശാഭിമാനി അത്തരമൊരു തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല

ജൂൺ 18-ആം തിയ്യതി കണ്ണൂരിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചത് വലിയ വിവാദങ്ങൾ വഴിയൊരുക്കിയിരുന്നു. ഇതിടയിലാണ് കണ്ണൂരിൽ തേങ്ങ സ്ഫോടനത്തിൽവയോധികന്റെ മരണം എന്ന തലക്കെട്ടിൽദേശാഭിമാനിയിൽ വാർത്ത വന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. ദേശാഭിമാനി പത്രത്തിന്റെ മുൻ പേജിന്റെ ചിത്രത്തിലുള്ള വാർത്തയായിട്ടാണ് പ്രചാരണം. (Archive)

പ്രധാനവാർത്തയോടൊപ്പം ബോംബിന്റെ ഘടനയിലായി ഒരു തേങ്ങയുടെ ചിത്രവും നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. (Archive), (Archive)

Fact- check:

പ്രചാരണം അടിസ്ഥാനരഹിതമാണന്നും ദേശാഭിമാനി ഇത്തരമൊരു വാർത്ത പ്രസിദ്ധികരിച്ചിട്ടില്ലെന്നും ന്യൂസ്മീറ്റ‍ അന്വേഷണത്തിൽ കണ്ടെത്തി.

പ്രചരിക്കുന്ന ചിത്രത്തിൽ തലക്കെട്ടിനു കീഴിലുള്ള വാർത്തയുടെ മുകൾ/തുടക്ക ഭാഗം മുറിച്ച് മാറ്റിയിട്ടാണ് ഉള്ളത്. ഇത് ചിത്രം എഡിറ്റ് ചെയ്തതാകാമെന്നതിന്റെ ആദ്യസൂചനയായി. ശേഷം നടത്തിയ പരിശോധനയി2006 ലെ കോഴക്കേസുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രധാന വാത്തയ്ക്കകത്ത് ബോക്സിൽകിതായും കാണാം.

ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് പരിശോധനയിൽ പിൻട്രസ്ട്എന്ന സൈറ്റിൽ യഥാർഥ ചിത്രം കണ്ടെത്തി. പത്രത്തിന്റെ പഴയ ലോഗോയിലും പരസ്യത്തിലും തീയതിയിലും സാമ്യതകൾ കാണാൻ സാധിച്ചു. 2013 ഡിസംബർ 25 ന് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ചിത്രമാണത്.

ഇസ്രയേലി മിസൈലിന് പച്ചക്കൊടി എന്ന തലക്കെട്ട് മാറ്റിയാണ് തേങ്ങ സ്ഫോടനത്തെ കുറിച്ചുള്ള തലക്കെട്ട് ചേർത്തത്. ക്രിസ്മസ് ആശംസയായി ഇടതുവശത്ത് ഉള്പ്പെടുത്തിയ ചിത്രത്തിന് പകരമായിട്ടാണ് തേങ്ങയുടെ ചിത്രം ഉൾകോള്ളിച്ചിട്ടുള്ളത്.

കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ച സംഭവം ദേശാഭിമാനി ഒന്നാം പേജിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. പകരം ജൂൺ 19 ആം തിയ്യതി പതിനാലാം പേജിൽ തേങ്ങ പെറുക്കുന്നതിനിടെയുണ്ടായ ദാരുണാന്ത്യം,എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചതായി -പേപ്പർ പരിശോധിച്ചപ്പോൾ വ്യക്തമായി.

കണ്ണൂർ തലശ്ശേരി എരഞ്ഞോളി കുടക്കളത്തെ വേലായുധൻ (85) ആണ് ആൾപാർപ്പില്ലാത്ത വീട്ടുപറമ്പിൻ ബോംബ് പൊട്ടി കൊല്ലപ്പെട്ടത്.

അതേസമയം മുമ്പും ഇതേ പഴയ വാർത്ത ചിത്രം എഡിറ്റ് ചെയ്തു കൊണ്ട് വ്യാജ പ്രചാരണങ്ങൾ നടക്കുകയും ന്യൂസ്മീറ്റർ അത് പുറത്ത് കൊണ്ട് വരികയും ചെയ്തിരുന്നു. ദേശാഭിമാനിയിൽ വോട്ടെണ്ണലിന്റെ പിറ്റേദിവസം ഇടതുവിജയത്തെ പ്രകീർത്തിച്ചും NDA യുടെ ഒരു സീറ്റിലെ വിജയത്തെ ഇകഴ്ത്തിയും തലക്കെട്ട് നൽകി കൊണ്ടുള്ള ചിത്രമാണ് അപ്പോൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

Conclusion:

കണ്ണൂരിൽ തേങ്ങ സ്ഫോടനത്തിൽവയോധികന്റെ മരണം എന്ന തലക്കെട്ടിൽദേശാഭിമാനിയിൽ വാർത്ത വന്നതായി സമൂഹ മാധ്യമങ്ങളിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റ‍ അന്വേഷണത്തി‍ വ്യക്തമായി. 2013 ലെ വാർത്ത ചിത്രം എഡിറ്റ് ചെയ്താണ് വ്യാജപ്രചാരണമെന്ന് ന്യൂസ്മീറ്റര്‍ സ്ഥിരീകരിച്ചു.

Claim Review:കണ്ണൂരിൽ ‘തേങ്ങ സ്‌ഫോടനത്തിൽ’ വയോധികന്‍റെ മരണം എന്ന തലക്കെട്ടിൽ‍ ദേശാഭിമാനിയുടെ വാർത്ത
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Threads and X
Claim Fact Check:False
Fact:പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തത്;ദേശാഭിമാനി അത്തരമൊരു തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല
Next Story
Share it