Fact Check: വാരാണസിയിൽ ഇ വി എമ്മുകൾ അധിക വോട്ടുകൾ എണ്ണിയോ?

വാരാണസിയിൽ വോട്ട് ചെയ്ത ആളുകളുടെ എണ്ണവും ഇവിഎമ്മിൽ എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് അവകാശപ്പെടുന്ന വീഡിയോയാണ് സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്

By Sibahathulla Sakib  Published on  11 Jun 2024 6:51 AM GMT
Fact Check: വാരാണസിയിൽ ഇ വി എമ്മുകൾ അധിക വോട്ടുകൾ എണ്ണിയോ?
Claim: 11 ലക്ഷം പേർ വോട്ട് ചെയ്ത നരേന്ദ്ര മോദി മത്സരിച്ച വാരാണസിയിൽ ഇവിഎം മെഷീനിൽ എണ്ണിയത് 12.87 ലക്ഷം വോട്ടുകൾ
Fact: വീഡിയോയിലെ വാദം തെറ്റാണ്. വാരാണസിയിലെ ആകെ ഇലക്‌ടർമാർ 18,56,791 ഉം, ഇവിഎമ്മിൽ എണ്ണപ്പെട്ട ആകെ വോട്ടുകൾ-10,58,744ഉമാണ്.

ലോകസഭ തിരഞ്ഞെടുപ്പിലൂടെ ഭരണ തുടർച്ച ഉറപ്പിച്ചു കൊണ്ട് മൂന്നാം തവണയും എൻ ഡി മുന്നണി അധികാരത്തിലേറി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വോട്ടിംഗ് രീതികളിലെ വ്യതിയാനങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങൾ ഒട്ടാകെ ആഘോഷിച്ചത്. തെരഞ്ഞെടുപ്പിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ച വാരാണസിയാണ് ശ്രദ്ധയാകർഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന്.

ഇതിനിടയിൽ വാരാണസി നിയോജക മണ്ഡലത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) എണ്ണിയ മൊത്തം വോട്ടുകൾ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതലാണെന്ന് ആരോപിക്കുന്ന വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടു. ഒരു മിനിറ്റ് നീണ്ടു നിൽക്കുന്ന വീഡിയോയിൽ 373 നിയോജക മണ്ഡലത്തിലും ഇത്തരത്തിലുള്ള തിരിമറി നടന്നതായും ആരോപിക്കുന്നുണ്ട്.

നരേന്ദ്ര മോഡിയുടെ വരാണസിയിൽ വോട്ട് ചെയ്തത് 11 ലക്ഷം എന്നാൽ റിസൾട്ട് വന്നത് 12.87 ലക്ഷം എങ്ങിനെയുണ്ട് തട്ടിപ്പ്എന്ന തലക്കെട്ടിൽ നിരവധി പേരാണ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. (Archive 1, Archive 2 and Archive 3)

Fact-check :

പ്രചരിക്കുന്ന വാദം വ്യാജമാണെന്നും വീഡിയോ പഴയതാണെന്നും ന്യൂസ്മീറ്റർ അന്വേഷണത്തിൽ വ്യക്തമായി. 2024 ഇലക്ഷൻ ഫല പ്രഖ്യാപനത്തിന് മുന്പുള്ള വീഡിയോ ആയതിനാൽ 2019 ലെ കണക്കുകൾ നിരത്തി 2024 ഏപ്രിൽ 7-ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വാദത്തെ തള്ളിക്കളഞ്ഞു കൊണ്ടുള്ള ഒരു പോസ്റ്റ് ഇട്ടതായും ഞങ്ങൾ കണ്ടെത്തി.

വാരാണസി മണ്ഡലത്തിൽ 11 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയെങ്കിലും ഇവിഎം മെഷീനിൽ 12,87,000 വോട്ടുകളാണ് എണ്ണിയതെന്ന് വീഡിയോയിൽ അവകാശപ്പെടുന്നു. എന്നാൽ 2019 ഇൽ വാരാണസിയിലെ ആകെ 18,56,791 ഇലക്ടർമാരും, ഇവിഎമ്മിൽ ആകെ 10,58,744 വോട്ടുകളും 2085 തപാൽ വോട്ടുകളുമാണ് എണ്ണിയതെന്ന് ഇസിഐ പോസ്റ്റിൽ വ്യക്തമാക്കി.

373 നിയോജക മണ്ഡലത്തിലും സമാനമായ തിരിമറി നടന്നിട്ടുണ്ടെന്ന വാദം നിരാകരിക്കുകയും വോട്ടിംഗ് ഡാറ്റയിൽ പൊരുത്തക്കേടുകളൊന്നും ഉണ്ടായിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അതേ പോസ്റ്റിൽ സ്ഥിരീകരിച്ചു.

ഇസിഐ വെബ്‌സൈറ്റിൽ നിന്നുള്ള ഡാറ്റ പരിശോധിച്ച് മുകൾ പറഞ്ഞ വിവരങ്ങൾ ശരിയാണെന്ന് ഞങ്ങൾ കണ്ടെത്തി. 57.13% ആളുകൾ വോട്ട് ചെയ്യാനായി എത്തിയിരുന്നു.

Conclusion:

നരേന്ദ്ര മോദി മത്സരിച്ച വാരാണസിയിൽ 11 ലക്ഷം പേർ വോട്ട് ചെയ്ത ഇവിഎം മെഷീനിൽ എണ്ണിയത് 12.87 ലക്ഷം വോട്ടുകളാണെന്ന വാദം തെറ്റാണ്. പ്രചരിക്കുന്ന വാദം വ്യാജമാണെന്നും വീഡിയോ പഴയതാണെന്നും ന്യൂസ്മീറ്റർ അന്വേഷണത്തിൽ വ്യക്തമായി.

Claim Review:11 ലക്ഷം പേർ വോട്ട് ചെയ്ത നരേന്ദ്ര മോദി മത്സരിച്ച വാരാണസിയിൽ ഇവിഎം മെഷീനിൽ എണ്ണിയത് 12.87 ലക്ഷം വോട്ടുകൾ
Claimed By:Facebook Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:വീഡിയോയിലെ വാദം തെറ്റാണ്. വാരാണസിയിലെ ആകെ ഇലക്‌ടർമാർ 18,56,791 ഉം, ഇവിഎമ്മിൽ എണ്ണപ്പെട്ട ആകെ വോട്ടുകൾ-10,58,744ഉമാണ്.
Next Story