Fact Check: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും 55 എം എൽ എ മാരും ബിജെപിയിൽ ചേർന്നോ ? വീഡിയോയുടെ സത്യമറിയാം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്ന് മടങ്ങുന്ന വീഡിയോ എന്ന പേരിലാണ് പ്രചരണം

By Sibahathulla Sakib  Published on  5 July 2024 7:01 PM GMT
Fact Check: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും 55 എം എൽ എ മാരും ബിജെപിയിൽ ചേർന്നോ ? വീഡിയോയുടെ സത്യമറിയാം
Claim: രേവന്ത് റെഡ്ഡിയും 55 എംഎൽഎമാരും ബിജെപിയിൽ ചേർന്നു.
Fact: പ്രചാരണം അടിസ്ഥാനരഹിതം. വാർത്തയെ തെളിയിക്കുന്ന യാതൊരു റിപ്പോർട്ടും ലഭ്യമല്ല.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും 55 എം എൽ എ മാരും ബിജെപിയിൽ ചേർന്നെന്ന് സമൂഹമാധ്യമങ്ങളിൽ‍ പ്രചാരണം.

42 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്ന് രേവന്ത് റെഡ്‌ഡിയും എം എൽ എ മാരും മടങ്ങുന്ന ദൃശ്യങ്ങളായിട്ടാണ് പ്രചരിക്കുന്നത്.
ബിജെപി യുടെ ‘സർജിക്കൽ സ്ട്രൈക്’ എന്ന തരത്തിലാണ് അവകാശവാദം.
Fact-check:
പ്രചാരണം തെറ്റാണെന്നും വാർത്തയെ ശരി വെക്കുന്ന യാതൊന്നും റിപ്പോർ‍‍ട്ട് ചെയ്തിട്ടില്ലെന്നും ന്യൂസ്മീറ്റർ ‍ അന്വേഷണത്തിൽ‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അതിൽ എഴുതിയിരിക്കുന്നത് രേവന്ത് റെഡ്ഡിയും '55 എംഎൽഎമാരും' ബിജെപിയിൽ ചേർന്നു എന്നാണെങ്കിലും ഔഡിയോയിൽ പറയുന്നത് രേവന്ത് റെഡ്ഡിയും '55 എം പി മാരും' ബിജെപിയിൽ ചേർന്നു എന്നാണ്. ഇത് വീഡിയോയുടെ വിശ്വാസ്യതയിൽ ഞങ്ങൾക്ക് സംശയം ഉണ്ടാക്കി.
തുടർന്നുള്ള പരിശോധനയിൽ ജൂലൈ 4-ാം തിയ്യതി തെലങ്കാന മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ശ്രീ ഭട്ടി_മല്ലുവും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന്റെ റിപോർട്ട് കണ്ടെത്തി.
ഈ കൂടികാഴ്ച സ്ഥിതീകരിച്ചു കൊണ്ട് അന്നേ ദിവസം അമിത് ഷായും രേവന്ത് റെഡ്ഡിയും ‘എക്സിൽ’ ചിത്രം പങ്കു വച്ചിരുന്നു. എന്നാൽ ഇരുവരും രേവന്ത് റെഡ്ഡി ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പങ്കു വച്ചിട്ടില്ല.

റെഡ്ഡിയുടെ പോസ്റ്റ് പ്രകാരം കേന്ദ്ര മന്ത്രിയുമായുള്ള കൂടികാഴ്ചയിൽ തെലങ്കാനയുടെ വികസനവും ക്ഷേമവും സംബന്ധിച്ച വിവിധ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവശ്യപ്പെട്ടുള്ള നിവേദനം കൈമാറുകയാണ് ചെയ്തത്. തെലങ്കാന ആൻ്റി നാർക്കോട്ടിക് ബ്യൂറോ (TSNAB), തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ (TSCSB) എന്നിവയുടെ നവീകരണത്തിന് ഫണ്ട് അനുവദിക്കണം, തെലങ്കാനയും ആന്ധ്രാപ്രദേശും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണം, തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചതായി പോസ്റ്റ് വ്യക്തമാക്കുന്നു.
സംസ്ഥാനത്തിൻ്റെ വികസനവും അടിസ്ഥാന സൗകര്യ ആവശ്യങ്ങളും ഉന്നയിച്ച് കൊണ്ട് രേവന്ത് റെഡ്ഡി അന്ന് തന്നെ പ്രധാന മന്ത്രിയുമായും കൂടികാഴ്ച നടത്തിയിരുന്നു.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും 55 എം എൽ എ മാരും ബിജെപിയിൽ ചേർന്നെന്ന പേരിലുള്ള സമൂഹമാധ്യമങ്ങളിലെ‍ പ്രചാരണ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയിൽ പറയുന്ന പോലെ രേവന്ത് റെഡ്ഡി കേന്ദ്ര മന്ത്രിയെ സന്ദർശിച്ചെങ്കിലും ബിജെപിയിൽ ചേർന്നെന്ന വാദം തെറ്റാണ്.
Claim Review:രേവന്ത് റെഡ്ഡിയും 55 എംഎൽഎമാരും ബിജെപിയിൽ ചേർന്നു.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook, Instagram
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം. വാർത്തയെ തെളിയിക്കുന്ന യാതൊരു റിപ്പോർട്ടും ലഭ്യമല്ല.
Next Story