ഫെബ്രുവരി 23 ന് ദുബായിൽ പാകിസ്ഥാനെതിരെ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ, വിരാട് കോഹ്‌ലിയുടെ മികച്ച ഇന്നിംഗ്‌സാണ് ഇന്ത്യയെ ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. വിജയത്തിന് രണ്ട് റൺസ് മാത്രം ആവശ്യമുള്ളപ്പോൾ, കോഹ്‌ലി ഒരു ബൗണ്ടറി നേടി തന്റെ സെഞ്ച്വറി തികച്ചു. അതേസമയം, ഈ മത്സരത്തിൽ നിന്നുള്ളതെന്ന പേരിൽ ഒരു വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.
വീഡിയോയുടെ ഒരു ഭാഗത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ സ്റ്റാൻഡിൽ നിന്ന് വിരാട് കോഹ്‌ലിയെ ബൗണ്ടറിയിലൂടെ സെഞ്ച്വറി പൂർത്തിയാക്കാൻ ആംഗ്യം കാണിക്കുന്നത് കാണാം. മറ്റൊന്നിൽ ഒരു പാകിസ്ഥാൻ ഫീൽഡറുടെ നിർഭാഗ്യകരവും എന്നാൽ രസകരവുമായ ഒരു നിമിഷം കാണാം. പന്ത് ബൗണ്ടറിയിലേക്ക് എത്തുന്നതിനുമുമ്പ് അത് തടയാൻ അദ്ദേഹം നേരെ സ്ലൈഡ് ചെയ്തപ്പോൾ, അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ പാന്റ് ഊരിപോകുന്നു,
രോഹിത് ശർമ്മയും പരിശീലകൻ ഗൗതം ഗംഭീറും കോഹ്‌ലിയുടെ സെഞ്ച്വറിയെ അഭിനന്ദിക്കുന്ന ഒരു ക്ലിപ്പോടെയാണ് വീഡിയോ അവസാനിക്കുന്നത്. ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെ വിരാട് കോഹ്‌ലി സെഞ്ച്വറി നേടുന്നത് തടയാൻ ശ്രമിച്ച ഫീൽഡറുടെ പാന്റ് ഊരിപ്പോകുന്നതാണ് വീഡിയോയിൽ കാണുന്നത് എന്നാണ് പ്രചരിക്കുന്ന വാദം.
"വിരാട് കോഹ്‌ലിയുടെ അവസാന ഷോട്ട്- പാകിസ്ഥാൻ ഫീൽഡറുടെ പാന്റ് താഴെ വീണു. ശ്രദ്ധാപൂർവ്വം കാണുക" എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന പോസ്റ്റ് താഴെ കാണാം. ( ആർക്കൈവ് )
Fact Check
ഈ അവകാശവാദം തെറ്റാണെന്ന് ന്യൂസ്മീറ്റർ അന്വേഷണത്തിൽ കണ്ടെത്തി. വൈറൽ വീഡിയോ 2024 നവംബറിൽ പാകിസ്ഥാനും ഓസ്ട്രേലിയയും തമ്മിൽ നടന്ന മറ്റൊരു മത്സരത്തിൽ നിന്നുള്ളതാണ്.
വൈറലായ വീഡിയോയിൽ, ഓരോ ക്ലിപ്പിലും പാകിസ്ഥാൻ കളിക്കാരുടെ ജേഴ്‌സി വ്യത്യസ്തമാണെന്ന് ഞങ്ങൾ ശ്രദ്ധിച്ചു - ആദ്യ ക്ലിപ്പിൽ ബൗളർ ഇളം പച്ച നിറത്തിലും രണ്ടാമത്തേതിൽ ഫീൽഡർമാർ കടും പച്ച നിറത്തിലുമുള്ള ജേഴ്‌സിആണ് ധരിച്ചിരിക്കുന്നത്. വീഡിയോയിലെ ഈ പൊരുത്തക്കേട്, ഫെബ്രുവരി 23-ന് ദുബായിൽ നടന്ന മത്സരത്തിൽ നിന്നുള്ളതല്ലായിരിക്കാം എന്ന സംശയം ഉയർത്തി.
ഞങ്ങൾ കീവേഡ് ഉപയോഗിച്ച് സെർച്ച് നടത്തിയപ്പോൾ, ഫെബ്രുവരി 23-ന് ഐസിസിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത, വിരാട് കോഹ്‌ലിയുടെ വിന്നിംഗ് ഷോട്ട് കണ്ടെത്തി. വൈറൽ ക്ലിപ്പിൽ കാണുന്നതുപോലുള്ള ഒരു ഫീൽഡിംഗ് ശ്രമവും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല.
കൂടാതെ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ JioHotstar പ്രസിദ്ധീകരിച്ച രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഞങ്ങൾ അവലോകനം ചെയ്തു. അതിൽ കോഹ്‌ലിയുടെ മത്സര വിജയത്തിന് കാരണമായ 100 റൺസിന്റെ എല്ലാ ഫോറുകളും സിക്സറുകളും നൽകിയിട്ടുണ്ട്. എന്നാൽ വൈറയാലയ ഫീൽഡിംഗ് നിമിഷം ഞങ്ങൾ കണ്ടില്ല.
വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് വഴി തിരഞ്ഞപ്പോൾ, 2024 നവംബർ 18 ന് പ്രസിദ്ധീകരിച്ച One Cricket-ന്റെ ഒരു ലേഖനത്തിൽ വീയിയോയ്ക്ക് സമാനമായ ഒരു ചിത്രം ഞങ്ങൾ കണ്ടെത്തി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടി20യിൽ അരങ്ങേറ്റം കുറിച്ച പാകിസ്ഥാൻ പേസർ ജഹന്ദദ് ഖാൻ പന്ത് ബൗണ്ടറിയിലേക്ക് എത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പാന്റ് തെന്നിമാറി എന്ന് റിപ്പോർട്ട് പറയുന്നു .
2024 നവംബർ 18-ന് Cricket.com.au പോസ്റ്റ് ചെയ്ത ക്ലിപ്പിന്റെ ദൈർഘ്യമേറിയ പതിപ്പും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഷഹീൻ അഫ്രീദിയുടെ പന്ത് തേർഡ് മാന്റെ നേരെ ഒരു ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്ലൈസ് ചെയ്യുന്നതും അത് ബൗണ്ടറിയിലേക്ക് എത്തുന്നത് തടയാൻ ജഹാൻദാദ് ഫീൽഡിന് കുറുകെ ഓടുന്നതും വീഡിയോയിൽ കാണാം. പന്ത് കയറിന് കുറുകെ കടക്കാതിരിക്കാൻ ഡൈവ് ചെയ്യുന്നതിനിടെയാണ്, അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ പാന്റ് തെന്നിമാറിയത്.
അതുകൊണ്ട്, ഫെബ്രുവരി 23-ന് നടന്ന ചാമ്പ്യൻസ് ട്രോഫി ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നിന്നുള്ളതല്ല ഈ ക്ലിപ്പ് എന്ന് വ്യക്തമാണ്.