Fact Check: പ്രത്യേകിച്ച് വോട്ട് ചോദിച്ച് നടക്കേണ്ട കാര്യം തനിക്കില്ലെന്ന് രമേഷ് പിഷാരടി? വാര്‍ത്താ കാര്‍ഡ് വ്യാജം

വൈറല്‍ വാര്‍ത്താ കാര്‍ഡില്‍ എഴുതിയിട്ടുള്ള വാചകങ്ങള്‍ ഉപയോഗിച്ച് കീവേര്‍ഡ് സെര്‍ച്ച് നടത്തിയെങ്കിലും ഇത്തരം വാര്‍ത്തകളൊന്നും ലഭ്യമായില്ല.

By -  Newsmeter Network
Published on : 7 April 2026 6:26 PM IST

Fact Check: പ്രത്യേകിച്ച് വോട്ട് ചോദിച്ച് നടക്കേണ്ട കാര്യം തനിക്കില്ലെന്ന് രമേഷ് പിഷാരടി? വാര്‍ത്താ കാര്‍ഡ് വ്യാജം
Claim:തനിക്ക് പ്രത്യേകിച്ച് വോട്ട് ചോദിച്ച് നടക്കേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസിന്റെ പാലക്കാട് സ്ഥാനാര്‍ഥി രമേശ് പിഷാരടി പഞ്ഞതായി വാര്‍ത്ത.
Fact:രമേഷ് പിഷാരടിയുടെ പ്രതികരണം എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡ് വ്യാജമാണെന്ന് 24 ന്യൂസ് സ്ഥിരീകരിച്ചു.

പാലക്കാട് നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടനുമായ രമേഷ് പിഷാരടിയുടെ പ്രതികരണം എന്ന രീതിയില്‍ 24 ന്യൂസിന്റെ ഒരു വാര്‍ത്താ കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സിനിമയില്‍ തന്നെക്കാണാന്‍ ടിക്കറ്റെടുത്ത് ക്യൂ നില്‍ക്കുന്നവര്‍ക്കറിയാം തനിക്ക് വോട്ട് ചെയ്യണമെന്നും പ്രത്യേകിച്ച് വോട്ട് ചോദിച്ച് നടക്കേണ്ട ആവശ്യമില്ലെന്നും നടന്‍ പറഞ്ഞതായാണ് വാര്‍ത്താ കാര്‍ഡില്‍ എഴുതിയിട്ടുള്ളത്. 24 ന്യൂസിന്റെ ലോഗോയും 5 ഏപ്രില്‍ 2026 എന്ന തിയതിയും വാര്‍ത്താകാര്‍ഡില്‍ വ്യക്തമാണ്.


Fact Check

വൈറല്‍ വാര്‍ത്താ കാര്‍ഡില്‍ എഴുതിയിട്ടുള്ള വാചകങ്ങള്‍ ഉപയോഗിച്ച് കീവേര്‍ഡ് സെര്‍ച്ച് നടത്തിയെങ്കിലും ഇത്തരം വാര്‍ത്തകളൊന്നും ലഭ്യമായില്ല. തുടര്‍ന്ന് 24 ന്യൂസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പരിശോധിച്ചെങ്കിലും രമേഷ് പിഷാരടിയുടെ പേരില്‍ 2026 ഏപ്രില്‍ 5ന് ഇത്തരമൊരു വാര്‍ത്താ കാര്‍ഡ് നല്‍കിയതായി കണ്ടെത്താനായില്ല. എന്നാല്‍ വൈറല്‍ വാര്‍ത്താ കാര്‍ഡ് വ്യാജമാണെന്നും 24 ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി നല്‍കിയ വിശദീകരണം ലഭ്യമായി. ഇത് ചുവടെ കാണാം.

രമേഷ് പിഷാരടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളും പരിശോധിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ടെങ്കിലും വൈറല്‍ പോസ്റ്റിലേതിനു സമാനമായ പ്രതികരണം നടത്തിയതായി വിവരമൊന്നും ലഭിച്ചില്ല.

Conclusion:

സിനിമയില്‍ തന്നെക്കാണാന്‍ ടിക്കറ്റെടുത്ത് ക്യൂ നില്‍ക്കുന്നവര്‍ക്കറിയാം തനിക്ക് വോട്ട് ചെയ്യണമെന്നും പ്രത്യേകിച്ച് വോട്ട് ചോദിച്ച് നടക്കേണ്ട ആവശ്യമില്ലെന്നും നടനും പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രമേഷ് പിഷാരടി പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡ് വ്യാജമാണെന്ന് വ്യക്തമായി. ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് 24 ന്യൂസ് സ്ഥിരീകരിച്ചു.

(Written by Sreejisha Laila)

Claimed By:Social media users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:രമേഷ് പിഷാരടിയുടെ പ്രതികരണം എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡ് വ്യാജമാണെന്ന് 24 ന്യൂസ് സ്ഥിരീകരിച്ചു.
Next Story