കേരളത്തിൽ കനത്ത മഴ കാരണം മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയതിനിടയിൽ കടൽത്തീരത്ത് അടിഞ്ഞ ' കടൽ പശുവിന്റേതെന്ന' പേരിൽ രണ്ടു ജീവികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നു. (
Archive)
10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലൂടെ പശുവിന്റെ തലയും മത്സ്യത്തിന് സമാനമായ ഉടലുകളും ചിറകുകളുമുള്ള രണ്ട് ജീവികളുടെ ദൃശ്യങ്ങളാണ് വ്യാപകമായി പങ്കുവെച്ചിട്ടുള്ളത്. (Archive)
കറുത്ത വലുപ്പത്തിലുള്ളതും ചെറിയ വെള്ള നിറത്തിലുമുള്ള രണ്ട് ജീവികളെ ദൃശ്യങ്ങളിൽ കാണാം. (
Archive)
Fact-check:
പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്നും എഡിറ്റ് ചെയ്തു നിർമിച്ചവയാണെന്നും ന്യൂസ് മീറ്റർ അന്വേഷണത്തിൽ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തിൽ ദൃശ്യങ്ങളിൽ സൂചിപ്പിച്ച '
കടൽ പശു' അഥവാ ‘ഹൈഡ്രോഡമാലിസ് ഗിഗാസ്’ എന്ന ജീവി നിലവിൽ ഇല്ലെന്നും അവ പതിനെട്ടാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ചതാണെന്നും സ്ഥിരീകരിച്ചു.
വേട്ട കാരണം വംശനാശം സംഭവിച്ച ഈ ജീവികൾക്ക് 22000 പൗണ്ട് വരെ തൂക്കം ഉണ്ടായിരുന്നതായി കാണാം.
ദൃശ്യങ്ങളുടെ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ സമാനമായ രൂപമുള്ള, ഇന്നും നിലവിലുള്ള
മാനറ്റീസ്, ദുഗോങ്, സീൽ എന്നീ ജീവികൾക്ക് 'കടൽപശുവുമായി' സാദൃശ്യമുള്ളതായി കണ്ടെത്തി.
ഇതിൽ മാനറ്റീസ്, ദുഗോങ് എന്നിവ 'കടൽ പശുവിന്റെ'
സിറേനിയ എന്ന വിഭാഗത്തിൽ തന്നെയുള്ളവയാണ്.
‘കടൽ പശു’ വംശനാശം സംഭവിച്ച ജീവികളായതിനാലും അതിനോട് സാദൃശ്യമുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാകാമെന്ന് സൂചനകൾ ലഭിച്ചു.
സൂഷ്മ പരിശോധനയിൽ ഒരു
വീഡിയോയിൽ പിന്നിലായി കാണിക്കുന്ന ഒരു വ്യക്തിയ്ക്ക് മൂന്നു കാലുകൾ ഉള്ളതായും കാണാം.
ഇതിലൂടെ വീഡിയോ എഡിറ്റ് ചെയ്തതോ നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതോ ആണെന്നത് വ്യക്തമായി.
Conclusion:
കടൽപശുവിന്റെ തെന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണ്. കൃത്രിമമായി സൃഷ്ടിച്ചതോ എഡിറ്റ് ചെയ്തതോ ആയ ദൃശ്യങ്ങളാണവ.