Fact Check: കുട്ടിയെ മർദ്ദിക്കുന്ന വിഡിയോ ഹരിദ്വാറിലെ അനാഥാലയത്തിൽ നിന്നോ? വാസ്തവമറിയാം

രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, കുട്ടിയെ ഒരു മുതിർന്നയാൾ മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ വടികൊണ്ട് അടിക്കുന്നതും ഉയർത്തി നിലത്ത് എറിയുന്നതും കുട്ടി ദയയ്ക്കുവേണ്ടി യാചിക്കുന്നതും കാണാം.

By Sibahathulla Sakib  Published on  16 Oct 2024 2:31 PM GMT
Fact Check: കുട്ടിയെ മർദ്ദിക്കുന്ന വിഡിയോ ഹരിദ്വാറിലെ അനാഥാലയത്തിൽ നിന്നോ? വാസ്തവമറിയാം
Claim: ഹരിദ്വാറിലെ ഒരു അനാഥാലയത്തിൽ ശിക്ഷയുടെ ഭാഗമായി ഒരു കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ.
Fact: പ്രചാരണം അടിസ്ഥാനരഹിതമാണ്. വീഡിയോയ്ക്ക് ഹരിദ്വാറിലെ അനാഥാലയവുമായി യാതൊരു ബന്ധവുമില്ല. ഉത്തർപ്രദേശിലെ സിതാപൂരിലെ സംസ്കൃത സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണിവ.

ഒരു കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വിഡിയോ ഹരിദ്വാറിലെ ഒരു അനാഥാലയത്തിൽ നടന്ന സംഭവമാണെന്നും, അവിടെ കുട്ടികൾക്ക് കൊടുക്കുന്ന ശിക്ഷ ഇത്തരത്തിലാണെന്നും അവകാശപ്പെട്ടുകൊണ്ടാണ് പ്രചരണം.

രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, കുട്ടിയെ ഒരു മുതിർന്നയാൾ മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ വടികൊണ്ട് അടിക്കുന്നതും ഉയർത്തി നിലത്ത് എറിയുന്നതും കുട്ടി ദയയ്ക്കുവേണ്ടി യാചിക്കുന്നതും കാണാം.

"ഹരിദ്വാറിലെ അനാഥാലയത്തിന്റെ യാഥാർത്ഥ്യം പരിശോധിക്കുക. ഈ കശാപ്പുകാരൻ ശിക്ഷിക്കപ്പെടാൻ ഇത് പരമാവധി ഷെയർ ചെയ്യുക. ദയവായി ഷെയർ ചെയ്യുക. ഇത് രാജ്യത്തുടനീളം ഷെയർ ചെയ്യുക, അതുവഴി ഇന്ത്യയിലെ എല്ലാ മൊബൈലിലും ഇത് എത്തും" എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

Fact Check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോയ്ക്ക് ഹരിദ്വാറിലെ അനാഥാലയവുമായി യാതൊരു ബന്ധവുമില്ലെന്നും ന്യൂസ്മീറ്റർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

വീഡിയോയിലെ ഏതാനും കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ വീഡിയോ ഉൾപ്പെട്ട ചില മാധ്യമറിപ്പോർട്ടുകൾ ലഭിച്ചു. 2023 ഫെബ്രുവരി 9ന് AAJ TAK പ്രസിദ്ധീകരിച്ച വാർത്തയിൽനിന്ന് ഇതിന്റെ വിശദാംശങ്ങൾ ലഭ്യമായി.

റിപ്പോർട്ടുകൾ പ്രകാരം വീഡിയോ ഉത്തർപ്രദേശിലെ സിതാപൂരിലുള്ള ഒരു സ്വകാര്യ സംസ്കൃത സ്കൂളിളിൽ നിന്നുള്ളതാണ്. ഈ ഗുരുകുലത്തിൽ പഠിപ്പിക്കുന്ന ആചാര്യ സതീഷ് എന്ന അദ്ധ്യാപകൻ ഒരു ചെറിയ പ്രശ്നത്തിൻ്റെ പേരിൽ വിദ്യാർത്ഥി ദീപക്കിനെ ശിക്ഷിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കീവേഡ് സർച്ചയിലൂടെ 2023 ഒക്ടോബർ 20-ന് പ്രസിദ്ധീകരിച്ച Indian Express റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി.

ഈ റിപ്പോർട്ട് പ്രകാരം, സ്കൂൾ മാനേജർ സുശീൽ കുമാർ ശ്രീവാസ്തവ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ,ജോഷിക്കെതിരെ സെക്ഷൻ 323 പ്രകാരം ഒക്ടോബർ 8 2023 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2023 ഒക്‌ടോബർ 9-ന് പ്രസിദ്ധീകരിച്ച Dainik Bhaskar, Amrit Vichar, Jagran തുടങ്ങിയ ഒന്നിലധികം ഇന്ത്യൻ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തീരുന്നു.

News Time Nation എന്ന YouTube ചാനലിൽ ഇതേ സംഭവത്തിൻ്റെ ഒരു വീഡിയോ റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി.

സിതാപൂർ പോലീസിൻ്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ ഇതേ സംഭവത്തെക്കുറിച്ചുള്ള ഒരു പോസ്റ്റ് കണ്ടെത്താൻ കഴിഞ്ഞു

'2023 ഒക്ടോബർ 10-ന് സിധൗലി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അധ്യാപകൻ/ആചാര്യൻ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Conclusion

കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഹരിദ്വാറിലെ അനാഥാലയത്തിൽ നിന്നല്ലെന്ന് ഇതിനാൽ വ്യക്തമായി. ഉത്തർപ്രദേശിലെ സിതാപൂരിലെ സംസ്കൃത സ്കൂളിലെ അധ്യാപകൻ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നതാണ് വീഡിയോയിലുള്ളതെന്ന് വസ്തുത പരിശോധനയിലൂടെ കണ്ടെത്തി.

Claim Review:ഹരിദ്വാറിലെ ഒരു അനാഥാലയത്തിൽ ശിക്ഷയുടെ ഭാഗമായി ഒരു കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതമാണ്. വീഡിയോയ്ക്ക് ഹരിദ്വാറിലെ അനാഥാലയവുമായി യാതൊരു ബന്ധവുമില്ല. ഉത്തർപ്രദേശിലെ സിതാപൂരിലെ സംസ്കൃത സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണിവ.
Next Story