Fact Check: കുംഭമേളക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ചെരുപ്പെറിഞ്ഞ് ഭക്തർ? സത്യമാറിയം

പ്രചരിക്കുന്ന വീഡിയോ കുംഭമേളയിൽ നിന്നുള്ളതല്ല.

By Newsmeter Network  Published on  14 Feb 2025 11:40 AM IST
Fact Check: കുംഭമേളക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ചെരുപ്പെറിഞ്ഞ് ഭക്തർ? സത്യമാറിയം
Claim: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആളുകൾ ചെരുപ്പ് എറിഞ്ഞു.
Fact: പ്രചാരണം തെറ്റാണ്. 2024 നവംബർ 17 ന് ബീഹാറിലെ പട്നയിൽ നടന്ന പുഷ്പ 2 ട്രെയിലർ ലോഞ്ച് ചടങ്ങിൽ നിന്നുള്ളതാണ് വീഡിയോ.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, അർദ്ധസൈനിക യൂണിഫോമിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഒരു വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും ആളുകൾ അവർക്ക് നേരെ ചെരിപ്പ് എറിയുന്നതും കാണാം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയിൽ അരാജകത്വം കാണിക്കുന്ന ഭക്തരുടെ വീഡിയോയാണ് ഇത് എന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.


വീഡിയോയ്ക്ക് വർഗീയ നിറം നൽകിക്കൊണ്ട് ഒരു എക്സ് ഉപയോക്താവ് പങ്കിട്ട അടികുറിപ്പ് ഇങ്ങനെ, "കുംഭമേളയിൽ, ദേശീയവാദികളും സനാതനികളും സൈനിക ഉദ്യോഗസ്ഥർക്ക് നേരെ ചെരിപ്പെറിഞ്ഞു! അവർ മുസ്ലീങ്ങളായിരുന്നെങ്കിൽ, ഇന്നത്തെ എല്ലാ സർക്കാർ മാധ്യമ ചാനലുകളിലും ഇത് പ്രധാന വാർത്തയാകുമായിരുന്നു. ഒരുപക്ഷേ ഈ മതത്തിലെ ആളുകൾക്ക് അത്തരം പ്രവർത്തനങ്ങൾ അനുവദനീയമായിരിക്കാം." (ഹിന്ദിയിൽ നിന്ന് വിവർത്തനം ചെയ്തത്) (Archive)




Fact Check

ഈ പോസ്റ്റ് തെറ്റാണെന്ന് ന്യൂസ്മീറ്റർ അന്വേഷണത്തിൽ കണ്ടെത്തി. പ്രചാരത്തിലുള്ളത് 2024 നവംബർ 17 ന് പട്നയിൽ നടന്ന 'പുഷ്പ 2' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ നടന്ന സംഘർഷത്തിന്റെ വീഡിയോയാണ്.


റിവേഴ്‌സ് ഇമേജ് സെർച്ചിന്റ്റെ സഹായത്തോടെ വൈറൽ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് 2025 ജനുവരി 3 ന് ഒരു യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. രണ്ട് വീഡിയോയിലും പച്ച-തവിട് നിറത്തിലുള്ള അർദ്ധസൈനികരുടെ യൂണിഫോർമും തൊപ്പിയും ധരിച്ച ഒരു ഉദ്യോഗസ്ഥൻ ബാരിക്കേഡിന് മുകളിൽ കയറുന്നതും ജനക്കൂട്ടത്തെ നിരീക്ഷിച്ച് ക്യാമറയുടെ ഇടതുവശത്തേക്ക് പോകുന്നതും കാണാം.

വീഡിയോയ്ക്ക് നൽകിയ അടികുറിപ്പ് പ്രകാരം ഇത് ബീഹാർ പബ്ലിക് സർവീസ് കമ്മിഷന് എതിരെ നടന്ന പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ്.

എന്നാൽ, ഈ വീഡിയോയിൽ ബാരിക്കേഡിൽ തലകീഴായി കെട്ടിയ മഞ്ഞ കൈപ്പടയുള്ള ഒരു ചുവന്ന പതാക കാണാം. വൈറൽ ക്ലിപ്പിലും ദൈർഘ്യമേറിയ യുട്യൂബ് വീഡിയോയിലും, ദൂരെ നിന്ന് ജനക്കൂട്ടത്തിനിടയിൽ ഇതേ പതാക ജനകൂട്ടം വീശുന്നത് കാണാം.

പുഷ്പ 2 സിനിമയുടെ പ്രൊമോഷനായി ഉപയോഗിച്ചിരുന്ന ചുവന്ന പതാകകളുമായി ഇവയ്ക്ക് സാമ്യമുള്ളതായി ഞങ്ങൾ കണ്ടെത്തി.
പട്നയിലെ ഗാന്ധി മൈതനത്ത് നടന്ന പുഷ്പ 2 സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നിന്നുമുള്ള ദൃശ്യങ്ങൾ
നവംബർ 17 ന് ഒരു ഇൻസ്റ്റാഗ്രാം അക്കൌണ്ട് അപ്‌ലോഡ് ചെയ്തിരുന്നതായി ഞങ്ങൾ കണ്ടെത്തി. പോസ്റ്റിൽ പുഷ്പ 2 പ്രമോഷൻ പതാകയും അതിന്റെ രൂപകൽപ്പനയും വ്യക്തമായി കാണാം.



നവംബർ 17 ന് മറ്റൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോസ്റ്റ് ചെയ്ത വീഡിയോയും ഞങ്ങൾ കണ്ടെത്തി.


ഈ സൂചന കണക്കിലെടുത്ത്, ഞങ്ങൾ കീവേഡ് തിരച്ചിലുകൾ നടത്തിയപ്പോൾ 2024 നവംബർ 17 ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ കണ്ടെത്തി. വീഡിയോയിൽ അതേ ചുവന്ന പതാകകളും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും കാണാം. ‘പുഷ്പ 2: ദി റൂൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ അല്ലു അർജുനെയും രശ്മിക മന്ദാനയെയും കാണാൻ പട്നയിലെ ഗാന്ധി മൈതാനത്ത് വലിയൊരു ജനക്കൂട്ടം ഒത്തുകൂടിയതായി പോസ്റ്റിൽ പറയുന്നു.

2024 നവംബർ 18 ന്, ബ്രൂട്ട് ഇന്ത്യ, “പുഷ്പ 2 ന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ ജനക്കൂട്ടം കുഴപ്പമുണ്ടാക്കിയപ്പോൾ...” എന്ന തലക്കെട്ടിൽ ഒരു വീഡിയോ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച്, പരിപാടിക്കിടെ പട്നയിലെ ഗാന്ധി മൈതാനത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് ലാത്തി ചാർജ് നടത്തേണ്ടിവന്നു. വൈറലായ വീഡിയോയിലെ ദൃശ്യങ്ങൾക്ക് സമാനമായി, സുരക്ഷാ ഉദ്യോഗസ്ഥർ ബാരിക്കേഡുകൾ കയറി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതും ബ്രൂട്ട് ഇന്ത്യയുടെ വീഡിയോയിൽ കാണാം.

2024 നവംബർ 18-ന് ദി ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തതനുസരിച്ച്, പുഷ്പ 2 ന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ പട്നയിലെ ഗാന്ധി മൈതാനത്ത് അല്ലു അർജുനെയും രശ്മിക മന്ദാനയെയും കാണാൻ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ടുകളിൽ, പങ്കെടുത്തവരിൽ ഒരു വിഭാഗം ബാരിക്കേഡുകൾ ലംഘിച്ച് താരങ്ങളുടെ അടുത്തേക്ക് പോകുന്നത് തടഞ്ഞപ്പോൾ ജനക്കൂട്ടം ഷൂസും ചെരിപ്പും എറിഞ്ഞു എന്നാണ് പറയുന്നത്.

അതിനാൽ, പ്രചാരത്തിലുള്ള വീഡിയോ കുംഭമേളയിൽ നിന്നുള്ളതല്ലെന്നും 2024 നവംബർ 17 ന് ബീഹാറിലെ പട്നയിൽ സംഘടിപ്പിച്ച പുഷ്പ 2 ന്റെ ട്രെയിലർ ലോഞ്ച് പരിപാടിക്കിടെ നടന്ന സംഘർഷത്തിൽ നിന്നുള്ളതാണെന്നും വ്യക്തമായി.

Claim Review:ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആളുകൾ ചെരുപ്പ് എറിഞ്ഞു.
Claimed By:Social Media users
Claim Source:X
Claim Fact Check:False
Fact:പ്രചാരണം തെറ്റാണ്. 2024 നവംബർ 17 ന് ബീഹാറിലെ പട്നയിൽ നടന്ന പുഷ്പ 2 ട്രെയിലർ ലോഞ്ച് ചടങ്ങിൽ നിന്നുള്ളതാണ് വീഡിയോ.
Next Story