തുണിത്തരങ്ങള്‍ തയ്ക്കുന്ന ഒരു സ്ത്രീയ്ക്കരികെ പ്രധാനമന്ത്രി നരേന്ദ്രമോദി നില്‍ക്കുന്ന ചിത്രം എഐ നിര്‍മിതമാണെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മോദി ഭക്തര്‍ വികസന പദ്ധതികളെന്ന വ്യാജേന ഇത്തരം വ്യാജ ചിത്രങ്ങള്‍ പങ്കിടുന്നുവെന്നാണ് അവകാശവാദം.
Fact-check:
പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതമല്ലെന്നും യഥാര്‍ത്ഥ ചിത്രമാണെന്നും വസ്തുത പരിശോധനയില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോോധിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്സ് അക്കൗണ്ടില്‍ ഈ ചിത്രമടക്കം ഏതാനും ചിത്രങ്ങള്‍ 2023 സെപ്തംബര്‍ 17ന് പങ്കുവെച്ചതായി കണ്ടെത്തി.
യശോഭൂമിയില്‍ ഇന്ത്യയുടെ കരകൗശല വൈവിധ്യം എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. തുടര്‍ന്ന് കീവേഡുകള്‍ ഉപ.യോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത് വിശ്വകര്‍മദിനത്തോടനുബന്ധിച്ച് യശോഭൂമിയില്‍ സംഘടിപ്പിച്ച വിപുലമായ കരകൗശല പ്രദര്‍ശന പരിപാടിയുടെ ദൃശ്യങ്ങളാണെന്ന് കണ്ടെത്തി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കാണാം. പ്രചരിക്കുന്ന ചിത്രമടക്കം വിവിധ ചിത്രങ്ങള്‍ പങ്കുവെച്ച് ANI നല്‍കിയ എക്സ് ട്വീറ്റിലും ചിത്രം വിശ്വകര്‍മദിനത്തിലേതാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇതോടെ ചിത്രം വ്യാജമല്ലെന്നും യഥാര്‍ത്ഥ ചിത്രമാണെന്നും വ്യക്തമായി. പ്രധാനമന്ത്രി പ്രദര്‍ശനം കാണുന്നതിന്റെ ദൈര്‍ഘ്യമേറിയ വീഡിയോ പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലില്‍ നല്‍കിയിട്ടുണ്ട്. തയ്യല്‍ക്കാരിയായ സ്ത്രീയോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്ന ദൃശ്യങ്ങള്‍ ഈ വീഡിയോയിലും കാണാം.
ഇതോടെ ചിത്രം എഐ നിര്‍മിതമാണെന്ന അവകാശവാദം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി.
Conclusion:
പ്രധാനമന്ത്രി നരേന്ദ്രമോദിയ തയ്യല്‍ക്കാരിയായ സ്ത്രീയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം എഐ നിര്‍മിതമാണെന്ന അവകാശവാദം അടിസ്ഥാനരഹിതമാണ്. ചിത്രം യഥാര്‍ത്ഥമാണെന്നും 2023 സെപ്തംബര്‍ 17ന് ഡല്‍ഹിയിലെ യശോഭൂമിയില്‍ വിശ്വകര്‍മ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കരകൗശല പ്രദര്‍ശനത്തിനിടെ പകര്‍ത്തിയ ചിത്രമാണിതെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.