Fact Check: വിവാദ വ്യവസായി എപ്സ്റ്റീന്‍ പ്രമുഖര്‍ക്കൊപ്പം? ചിത്രത്തിന്റെ സത്യമറിയാം

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനും അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും മറ്റ് പ്രമുഖര്‍ക്കുമൊപ്പം എപ്സ്റ്റീന്‍ കുടുംബസമേതം നില്‍ക്കുന്ന ചിത്രമെന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 4 Feb 2026 11:30 AM IST

Fact Check: വിവാദ വ്യവസായി എപ്സ്റ്റീന്‍ പ്രമുഖര്‍ക്കൊപ്പം? ചിത്രത്തിന്റെ സത്യമറിയാം
Claim:എപ്സ്റ്റീന്‍ പ്രമുഖര്‍ക്കൊപ്പം കുടുംബസമേതം നില്‍ക്കുന്ന ചിത്രം
Fact:ചിത്രം എഐ നിര്‍മിതം.

എപ്സ്റ്റീന്‍ ഫയലുകള്‍ അമേരിക്ക പുറത്തുവിട്ടതിന് പിന്നാലെ അന്താരാഷാട്രതലത്തില്‍ വിവാദങ്ങളും ചര്‍ച്ചകളും സജീവമാവുകയാണ്. എപ്സ്റ്റീന്‍ ഫയലുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന തരത്തിലും ചര്‍ച്ചകളുണ്ട്. ഇതിനിടെയാണ് എപ്സ്റ്റീന്‍ പ്രമുഖര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമെന്ന അവകാശവാദത്തോടെ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മൈക്രമോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ തുടങ്ങിയവര്‍ക്കൊപ്പം കുടുംബസമേതം നില്‍ക്കുന്ന എപ്സ്റ്റീന്റെ ചിത്രമാണെന്ന അവകാശവാദത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിക്കുന്നത്.




Fact-check:


പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥമല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതില്‍ DFF ​എന്ന ഒരു വാട്ടര്‍മാര്‍ക്ക് കണ്ടെത്തി. ഈ സൂചനയുപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഈ പേരിലൊരു എക്സ് അക്കൗണ്ട് കണ്ടെത്തി. പ്രസ്തുത അക്കൗണ്ട് ഒരു പാരഡി അക്കൗണ്ട് ആണെന്നും നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങളാണ് പങ്കിടുന്നതെന്നും പേജില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.




തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ പേജില്‍ പ്രചരിക്കുന്ന ചിത്രമടക്കം ഏതാനും ചിത്രങ്ങള്‍ കണ്ടെത്തി. ഇതോടെ ചിത്രം എഐ നിര്‍മിതമാകാമെന്ന വ്യക്തമായ സൂചന ലഭിച്ചു.





തുടര്‍ന്ന് ചിത്രം എഐ നിര്‍മിതമാണോ എന്ന് ചില എഐ ഡിറ്റക്ഷന്‍ പ്ലാറ്റ്ഫോമുകളില്‍ പരിശോധിച്ചു. സൈറ്റ് എന്‍ജിനില്‍ നടത്തിയ പരിശോധനയില്‍ 91 ശതമാനം എഐ നിര്‍മിതമാകാമെന്ന ഫലമാണ് ലഭിച്ചത്.




തുടര്‍ന്ന് ഹൈവ് മോഡറേഷന്‍ പ്ലാറ്റ്ഫോമിലും പരിശോധിച്ചു. ഇതില്‍ 94 ശതമാനത്തിലേറെ എഐ ഉള്ളടക്ക സാധ്യതയാണ് കണ്ടെത്തിയത്.




ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.


Conclusion:

വിവാദ വ്യവസായി ജെഫ്രി എപ്സ്റ്റീന്‍ ബില്‍ ഗേറ്റ്സിനും ക്ലിന്റണും മറ്റ് പ്രമുഖര്‍ക്കുമൊപ്പം കുടുംബസമേതം നില്‍ക്കുന്നതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. ഒരു ആക്ഷേപഹാസ്യ അക്കൗണ്ടില്‍ എഐ ഉപയോഗിച്ച് നിര്‍മിച്ച് പങ്കിട്ട ചിത്രമാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:ചിത്രം എഐ നിര്‍മിതം.
Next Story