Fact Check: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള കറന്‍സി പുറത്തിറക്കിയോ? ചിത്രത്തിന്റെ സത്യമറിയാം

രാജ്യം 77-ാം റിപ്പബ്ലിക് ദിനമാഘോഷിച്ച വേളയില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമടങ്ങുന്ന കറന്‍സി പുറത്തിറക്കിയെന്ന അവകാശവാദത്തോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 29 Jan 2026 11:56 PM IST

Fact Check: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള കറന്‍സി പുറത്തിറക്കിയോ? ചിത്രത്തിന്റെ സത്യമറിയാം
Claim:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നേതാജിയുടെ ചിത്രമടങ്ങുന്ന കറന്‍സി പുറത്തിറക്കി
Fact:പ്രചരിക്കുന്നത് എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നിര്‍മിച്ച ചിത്രം

രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമടങ്ങുന്ന കറന്‍സി പുറത്തിറക്കിയെന്ന അവകാശവാദത്തോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അഞ്ഞൂറ് രൂപ കറന്‍സിയില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം നേതാജിയുടെ ചിത്രം ഉള്‍പ്പെടുത്തിയ നോട്ടിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇതിനൊപ്പം പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യം നേര്‍ന്നുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.





Fact-check:


പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഇത്തരമൊരു നോട്ട് പുറത്തിറക്കിയാല്‍ സ്വാഭാവികമായും അത് വലിയ വാര്‍ത്തയാകേണ്ടതാണ്. എന്നാല്‍ കീവഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില് ഇത്തരം ഒരു റിപ്പോര്‍ട്ടുകളും കണ്ടെത്താനായില്ല. ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ഇതില്‍ ചില തെറ്റുകള്‍ കണ്ടെത്താനായി. അഞ്ഞൂറ് രൂപ എന്ന് എഴുതിയതില്‍ RUPEES എന്നതിലെ സ്പെല്ലിങ് തെറ്റായി നല്‍കിയതും ഹിന്ദിയില്‍ എഴുതിയതിലെ അക്ഷരത്തെറ്റുമെല്ലാം ഇത് വ്യാജമാകാമെന്നതിന്റെ സൂചനയായി.


തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ വെബ്സൈറ്റ് പരിശോധിച്ചു. രാജ്യത്ത് നേരത്തെ പ്രചാരത്തിലുണ്ടായിരുന്നതും പുതുതായി പുറത്തിറക്കിയതുമായ എല്ലാ കറന്‍സികളുടെയും വിശദാംശങ്ങള്‍ ഇതിലുണ്ട്.




ഇതില്‍ നല്‍കിയിരിക്കുന്ന അഞ്ഞൂറ് രൂപ നോട്ട് പ്രചരിക്കുന്ന ചിത്രവുമായി താരതമ്യം ചെയ്തതോടെ പ്രകടമായ മറ്റ് വ്യത്യാസങ്ങളും കണ്ടെത്തി. തുടര്‍ന്ന് എഐ ഡിറ്റക്ഷന്‍ ടൂള്‍ ഉപയോഗിച്ച് ചിത്രം പരിശോധിച്ചു. ഹൈവ് മോഡറേഷന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത് എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തി.





ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാമെന്ന് സ്ഥിരീകരിച്ചു.


Conclusion:


റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം ഉള്‍പ്പെടുത്തി പുതിയ കറന്‍സി പുറത്തിറക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തി.

Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചരിക്കുന്നത് എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നിര്‍മിച്ച ചിത്രം
Next Story