പാക്കിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്നും ഇതിന്റെ ഭാഗമായി പൊഖ്റാനില്‍ മിസൈല്‍ പരീക്ഷണം നടത്തുന്നുവെന്നും അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വിജനമായ സ്ഥലത്ത് മിസൈല്‍ വിക്ഷേപിക്കുന്ന ഹ്രസ്വദൃശ്യമാണ് പ്രചരിക്കുന്നത്. ഇത് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായി യുദ്ധത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍സൈന്യത്തിന്റെ മിസൈല്‍ പരീക്ഷണമാണെന്നാണ് അവകാശവാദം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആറുവര്‍ഷത്തിലേറെ പഴയ വീഡിയോയ്ക്ക് നിലവിലെ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വാര്‍ത്താ ഏജന്‍സിയായ ANI യുടെ ലോഗോ കാണാം. കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ANI യുടെ എക്സ് അക്കൗണ്ടില്‍ 2019 മാര്‍ച്ച് 12 ന് പങ്കുവെച്ച ഒരു ട്വീറ്റില്‍ ഈ ദൃശ്യങ്ങളില്‍നിന്നുള്ള സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി.
പിനാക്ക അധിഷ്ഠിത മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. ഇന്ത്യയുടെ മൂന്നാമത് പിനാക ഗൈഡഡ് മിസൈല്‍ പരീക്ഷണം രാജസ്ഥാനിലെ പൊഖ്റാനില്‍ വിജയകരമായി പൂര്‍ത്തീകരിച്ചുവെന്നും തലേദിവസം രണ്ട് സമാന പരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെന്നുമാണ് ട്വീറ്റില്‍ പറയുന്നത്.
ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ANI യുടെ വീഡിയോ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തി. 2019 മാര്‍ച്ച് 12 ന് തന്നെ ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ വീഡിയോ റിപ്പോര്‍ട്ടില്‍ പ്രചരിക്കുന്ന അതേ ദൃശ്യങ്ങള്‍ കാണാം.
DRDO വികസിപ്പിച്ച തദ്ദേശീയ മിസൈലാണിതെന്നും പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേ വാര്‍ത്തയും ദൃശ്യങ്ങളും എക്കണോമിക്സ് ടൈംസ് ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളും നല്‍കിയതായി കണ്ടെത്തി.
ഇതോടെ ദൃശ്യങ്ങള്‍ 2019 ലേതാണെന്നും നിലവിലെ സാഹചര്യവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
അതേസമയം ഇന്ത്യന്‍ നാവിക സേന ചില മിസൈല്‍ പരീക്ഷണങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കരസേനയും ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.
Conclusion:
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്നും ഇതിന്റെ ഭാഗമായി പൊഖ്റാനില്‍ നടത്തിയ മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങളെന്നും അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ ആറു വര്‍ഷത്തിലേറെ പഴയതാണ്. വീഡിയോയ്ക്ക് നിലവിലെ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.