ഫലസ്തീനിലെ ഇസ്രയേല്‍ ക്രൂരതയുടെ നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നതാണ്. ഇത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനിലെ യുവാവിന്റെ മൃതദേഹം വിട്ടുനില്‍കുകയും സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടെ മൃതദേഹത്തില്‍ ഇസ്രയേല്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് നിരവധി പേര്‍ മരണപ്പെടുകയും ചെയ്തുവെന്നാണ് പ്രചാരണം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രസ്തുത വീഡിയോ ഫലസ്തീനിലേതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ വീഡിയോ 2012 ല്‍ ഡെയ്ലിമോഷന്‍ എന്ന വെബ്സൈറ്റില്‍ പങ്കുവെച്ചതായി കണ്ടെത്തി. ശവസംസ്കാര യാത്രയ്ക്കിടെ സിറിയയിലുണ്ടായ കാര്‍ബോംബ് ആക്രമണമെന്ന അടിക്കുറിപ്പോടെയാണ് 2012 ജൂണ്‍ 30ന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ എബിസി ഡോട്ട് നെറ്റ് എന്ന മറ്റൊരു വെബ്സൈറ്റിലും ഇതേ വിവരങ്ങളോടെ വീഡിയോ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
ഇതോടെ വീഡിയോ പഴയതാണെന്നും നിലവിലെ സാഹചര്യങ്ങളുമായോ ഇസ്രയേലുമായോ ബന്ധമില്ലെന്നും ഏറെക്കുറെ വ്യക്തമായി. കൂടുതല്‍ ആധികാരികമായ സ്ഥിരീകരണത്തിനായി കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സിഎന്‍എന്‍ ഉള്‍പ്പെടെ വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. കാര്‍ബോംബ് സ്ഫോടനമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അല്‍ജസീറ ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇത് 2012 ല്‍ സിറിയയിലുണ്ടായ സംഭവമാണെന്ന് വ്യക്തമാക്കുന്നു. ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
ഇസ്രയേല്‍ ഫലസ്തീനില്‍ മൃതദേഹത്തില്‍ ബോംബ് വെച്ച് ആക്രമണം നടത്തിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ പഴയതാണ്. ഇത് 2012 ല്‍ സിറിയയില്‍ ശവസംസ്കാര യാത്രയ്ക്കിടെയുണ്ടായ കാര്‍ബോംബ് ആക്രമണത്തിന്റെ ദൃശ്യമാണെന്നും നിലവിലെ സാഹചര്യങ്ങളുമായോ ഇസ്രയേലുമായോ ബന്ധമില്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.