പുതുവര്‍ഷത്തില്‍ തകര്‍പ്പന്‍ റീച്ചാര്‍ജ് ഓഫറുമായി ജിയോ രംഗത്തെത്തിയെന്ന അവകാശവാദത്തോടെ ഒരു ലിങ്ക് ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നു. മുകേഷ് അംബാനിയുടെ ചിത്രമടക്കം പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഒരു വര്‍ഷത്തേക്ക് വെറും 399 രൂപയ്ക്ക് പരിധിയില്ലാത്ത കോളുകളും പ്രതിദിനം 2GB ഡാറ്റയും ലഭിക്കുന്ന റീച്ചാര്‍ജ് ചെയ്യാമെന്ന അവകാശവാദത്തോടെയാണ് പ്രചാരണം.
Fact-check:
പ്രചാരണം വ്യാജമാണെന്നും ജിയോ ഇത്തരമൊരു ഓഫര്‍ നല്‍കിയിട്ടില്ലെന്നും പ്രചരിക്കുന്നത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ലിങ്കാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഡ്രീംവിന്‍ എന്ന പേരിലുള്ള പേജില്‍നിന്നാണ് ഈ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ഇത് ജിയോയുടെ ഔദ്യോഗിക പേജല്ലെന്നത് സന്ദേശത്തെക്കുറിച്ച് സംശയമുളവാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജിയോയുടെ യഥാര്‍ത്ഥ ഫെയ്സ്ബുക്ക് പേജില്‍ ഇത്തരമൊരു പരസ്യം കണ്ടെത്താനായില്ല.
തുടര്‍ന്ന് സന്ദേശം പ്രചരിക്കുന്ന ഫെയ്സ്ബുക്ക് പേജ് വിശദമായി പരിശോധിച്ചു. ഈ പേജില്‍ കൂടുതല്‍ ഉള്ളടക്കങ്ങളൊന്നും കണ്ടെത്താനായില്ല. മാത്രവുമല്ല, ഈ പേജ് ആരംഭിച്ചത് 2024 നവംബര്‍ 29ന് മാത്രമാണ്. ഇതോടെ സന്ദേശം വ്യാജമാകാമെന്ന സംശയം ബലപ്പെട്ടു.
തുടര്‍ന്ന് പ്രചരിക്കുന്ന ലിങ്കിന്റെ URL പരിശോധിച്ചു. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ https://cashdiealzz.xyz/JIO1 എന്ന ലിങ്കിലേക്കാണ് പ്രവേശിക്കുന്നത്. ഇത് ഔദ്യോഗിക ലിങ്ക് അല്ലെന്നും സാമ്പത്തിക തട്ടിപ്പുകള്‍ ലക്ഷ്യമിട്ടുള്ള സ്കാം ലിങ്കാണെന്നും സൂചന ലഭിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ വെബ്സൈറ്റ് അഡ്രസിന് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. https://www.jio.com/ എന്നതാണ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്.
തുടര്‍ന്ന് ഈ വെബ്സൈറ്റില്‍ നല്‍കിയ ഓഫറുകള്‍ പരിശോധിച്ചു. പ്രീപെയ്ഡ് ഓഫറുകളുടെ പട്ടികയിലൊന്നും 399 രൂപയുടെ ഇത്തരമൊരു ഓഫര്‍ കണ്ടെത്താനായില്ല.
ഇത്തരമൊരു ഓഫര്‍ നിലവിലില്ലെന്ന് പ്രാദേശിക റീട്ടെയില്‍ ഷോപ്പുകളില്‍നിന്നും സ്ഥിരീകരിച്ചു.
സൈബര്‍രംഗത്തെ വിദഗ്ധരുമായി സംസാരിച്ചതോടെ പ്രചരിക്കുന്ന ലിങ്ക് സാമ്പത്തിക തട്ടിപ്പിനായി തയ്യാറാക്കിയതാണെന്ന് അവര്‍ സ്ഥിരീകരിച്ചു. ഇതുവഴി റീച്ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതോടെ മൊബൈല്‍ നമ്പറും റീച്ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന ഓണ്‍ലൈന്‍ പണമിടപാടിനാവശ്യമായ വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് ശേഖരിക്കാനായേക്കുമെന്നും അവര്‍ വ്യക്തമാക്കി.
Conclusion:
ജിയോയുടെ പുതുവര്‍ഷ ഓഫറെന്ന രീതിയില്‍ 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഒരുവര്‍ഷത്തേക്ക് സൗജന്യ കോളും പ്രതിദിനം 2GB ഡാറ്റയും ലഭിക്കുമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഇത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ വ്യാജ ലിങ്ക് ആണെന്നും ജിയോ ഇത്തരമൊരു ഓഫര്‍ നല്‍കുന്നില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.