പാലക്കാട് നിയോജകമണ്ഡലം എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഏതാനും ദിവസങ്ങളായി സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞുവെന്ന തരത്തില്‍ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നേരത്തെയും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അത്തരക്കാരെ ചുമക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും കെ സുധാകരന്‍ പറഞ്ഞതായാണ് വാര്‍ത്തയ അദ്ദേഹത്തിന്റെ ചിത്രമുള്‍പ്പെടുന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.

Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എഡിറ്റ് ചെയ്ത സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇത്തരമൊരു വിഷയത്തില്‍ കെ സുധാകരന്‍ ഒരു പ്രസ്താവന നടത്തിയാല്‍ സ്വാഭാവികമായും അത് വലിയ വാര്‍ത്തയാകുമെന്നിരിക്കെ അത്തരത്തില്‍ ഒരു റിപ്പോര്‍ട്ടുകളും പരിശോധനയില്‍ കണ്ടെത്താനായില്ല. ഇതോടെ പ്രചാരണം വ്യാജമാകാമെന്ന സൂചന ലഭിച്ചു.
പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിന്റെ ഡിസൈന്‍ പ്രകാരം ഇത് മാധ്യമം ഓണ്‍ലൈനിന്റേതാണെന്ന സൂചന ലഭിച്ചു. പ്രസിദ്ധീകരിച്ച തിയതിയും സ്ക്രീന്‍ഷോട്ടിലുണ്ട്. ഇതനുസരിച്ച് നടത്തിയ പരിശോധനയില്‍ 2025 ഏപ്രില്‍ 30ന് മാധ്യമം ഇതേ ചിത്രമുപയോഗിച്ച് പ്രസിദ്ധീകരിച്ച യഥാര്‍ത്ഥ വാര്‍ത്ത കണ്ടെത്തി.

കെ സുധാകരനന്റെ കൊലവിളി പ്രസംഗത്തിനെതിരെ ബിജെപി രംഗത്തെത്തിയതുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. ഈ വാര്‍ത്തയുടെ മൊബൈല്‍ അപ്ലിക്കേഷനിലെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. യഥാര്‍ത്ഥ വാര്‍ത്തയുടെ തലക്കെട്ട് എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം.
Conclusion:
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ സുധാകരന്‍ നടത്തിയ പ്രസ്താവനയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് വസ്തുത പരിശോധനയില്‍ കണ്ടെത്തി. മാധ്യമം പ്രസിദ്ധീകരിച്ച മറ്റൊരു വാര്‍ത്തയുടെ പേജ് എഡിറ്റ് ചെയ്താണ് പ്രചരിക്കുന്ന ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.