കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിനെതിരെയുണ്ടായ കെഎസ്‍യു പ്രതിഷേധം കൈയ്യേറ്റമായി മാറിയതിന് പിന്നാലെ പരിക്കേറ്റ മന്ത്രി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ മന്ത്രിയുടേത് അഭിനയമാണെന്നും കെഎസ്‍യു പ്രവര്‍ത്തകര്‍ മന്ത്രിയ്ക്ക് സമീപത്തേക്ക് എത്തിയിട്ടില്ലെന്നുമാണ് കെഎസ്‍യു പ്രവര്‍ത്തകരുടെ അവകാശവാദം. എന്നാല്‍ ഇതിനിടെ മന്ത്രിയുടെ കഴുത്തിന് പരിക്കേറ്റത് കൂടെയുണ്ടായിരുന്ന വനിതാപൊലീസ് ഉദ്യോഗസ്ഥയില്‍നിന്നാണ് എന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥ മന്ത്രിയുടെ കഴുത്തില്‍ പിടിക്കുന്ന ചിത്രത്തിനൊപ്പമാണ് ഇത്തരത്തില്‍ ഒരു അവകാശവാദം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതില്‍ ചില അപാകതകളും എഐ നിര്‍മിതമാണെന്ന സൂചനയും ലഭിച്ചു. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ വലതുകൈ അപൂര്‍ണമാണ്. പൊലീസ് യൂണിഫോമില്‍ കേരള പൊലീസിന്റെ ഷോള്‍ഡര്‍ ലോഗോ കെപി എന്നതിന് പകരം എഎസ് എന്നാണ് കാണുന്നത്. ചിത്രത്തിന് താഴെ വലതുവശത്തായി ജെമിനി എഐ ആപ്പിന്റെ ലോഗോയും കാണാം.
എഐ ഡിറ്റക്ഷന്‍ പ്ലാറ്റ്ഫോമായ ഹൈവ് മോഡറേഷന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും ചിത്രം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് യഥാര്‍ത്ഥ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചു. മനോരമ ന്യൂസ് ചാനല്‍ നല്‍കിയ ദൃശ്യങ്ങളില്‍ സമാനമായ ഭാഗം കാണാം. ഇത് മന്ത്രിയെ പ്രകോപിപ്പിച്ച പ്രതിഷേധക്കാര്‍ക്കെതിരെ കയര്‍ക്കുന്ന മന്ത്രിയെ മുഖത്ത് കൈവെച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയാണ്. ഉദ്യോഗസ്ഥയുടെ കൈയ്യിന്റെ ചലനങ്ങളും മുഖത്തെ ഭാവങ്ങളും പ്രചരിക്കുന്ന ചിത്രത്തില്‍നിന്ന് വ്യത്യസ്തമാണ്.
ഇതോടെ ഈ ദൃശ്യമുപയോഗിച്ച് വ്യാജമായി തയ്യാറാക്കിയ എഐ ചിത്രമാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.
Conclusion:
മന്ത്രി വീണാജോര്‍ജിന് കെഎസ്‍യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റത് കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയില്‍നിന്നാണെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.