ചെറുപ്പത്തില്‍ യുവാവിനെ അപകടത്തില്‍നിന്ന് രക്ഷിക്കുന്നതിനിടെ ഇരുകാലുകളും നഷ്ടപ്പെട്ട യുവതിയെക്കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കഥയ്ക്കൊപ്പം നല്‍കിയ ചിത്രത്തില്‍ വീല്‍ചെയറിലിരിക്കുന്ന യുവതിയ്ക്കടുത്ത് നില്‍ക്കുന്ന യുവാവിനെയും കാണാം. വികാരനിര്‍ഭരമായ കുറിപ്പ് നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. തന്നെക്കാള്‍ മുതിര്‍ന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ സന്നദ്ധനായ യുവാവിനെ അഭിനന്ദിച്ചും നിരവധി കമന്റുകള്‍ കാണാം.
Fact-check:
പ്രചരിക്കുന്നത് വെറും ഭാവനാത്മക കഥയാണെന്നും ഒപ്പം നല്‍കിയിരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന കുറിപ്പിലെ കാര്യങ്ങളിലെങ്ങും സംഭവം നടന്ന സ്ഥലമോ മറ്റ് വിവരങ്ങളോ ഇല്ല. കുറിപ്പിലെ പേരുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും ഇത്തരമൊരു സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകളോ മറ്റ് മാധ്യമറിപ്പോര്‍ട്ടുകളോ കണ്ടെത്താനുമായില്ല. ഇതോടെ പ്രചരിക്കുന്ന ഭാവനാത്മക കഥയാകാമെന്ന സൂചന ലഭിച്ചു. ഈ സാഹചര്യത്തില്‍ കുറിപ്പിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രം പരിശോധിച്ചു.
ഹൈവ് മോഡറേഷന്‍ എന്ന വെബ്സൈറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചിത്രം പൂര്‍ണമായി എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന ഫലമാണ് ലഭിച്ചത്.
തുടര്‍ന്ന് വാസ്ഇറ്റ്എഐ എന്ന പ്ലാറ്റ്ഫോമില്‍ നടത്തിയ പരിശോധനയിലും ചിത്രം നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതെന്ന് കണ്ടെത്തി.
ഇതോടെ ചിത്രം എഐ നിര്‍മിതമാണെന്ന് വ്യക്തമായി.
Conclusion:
യുവാവിനെ രക്ഷിക്കുന്നതിനിടെ ഇരുകാലുകളും നഷ്ടപ്പെട്ട യുവതിയെക്കുറിപ്പ് പ്രചരിക്കുന്ന കുറിപ്പ് സാങ്കല്പിക കഥ മാത്രമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കുറിപ്പിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രം എഐ നിര്‍മിതമാണെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.