വിജയ് യേശുദാസിന്റെ മകള്‍ അമേയ യേശുദാസ് ഗാനമാലപിക്കുന്ന ദൃശ്യമെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രണ്ടര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു പെണ്‍കുട്ടി മനോഹരമായി ഗാനമാലപിക്കുന്നത് കാണാം. വിജയ് യേശുദാസിന്റെ മകളാണ് വീഡിയോയില്‍ എന്നവകാശപ്പെട്ട് നിരവധിപേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൃശ്യങ്ങളിലുള്ളത് വിജയ് യേശുദാസിന്റെ മകളല്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തതോടെ Srilalitha Bhamidipati എന്ന ഇന്‍സ്റ്റഗ്രാം പേജില്‍നിന്ന് 2024 മെയ് 11 ന് ഇതേ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.
ഗായികയാണെന്ന് ആമുഖം നല്‍കിയ ഈ ഇന്‍സ്റ്റഗ്രാം പേജില്‍ നിരവധി ഗാനങ്ങള്‍ ആലപിക്കുന്നതിന്റെ വീഡിയോകളും കാണാം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തെലങ്കാനയിലെ കര്‍ണാടകസംഗീത ഗായികയാണ് ശ്രീലളിതയെന്ന് കണ്ടെത്തി. ശ്രീലളിതയുടെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് തെലുങ്കില്‍ പ്രസിദ്ധീകരിച്ച ചില മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി.
ഇതോടെ വിജയ് യേശുദാസിന്റെ മകള്‍ അമേയ യേശുദാസാണ് ഗാനമാലപിക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. ഇതുസംബന്ധിച്ച് വിജയ് യേശുദാസ് നേരിട്ട് ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരീകരണം നല്‍കിയതായും കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലുള്ളത് തന്റെ മകളല്ലെന്നും ആന്ധ്രയിലെ പ്രമുഖ ഗായികയാണെന്നും വിജയ് യേശുദാസ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വ്യക്തമാക്കുന്നു.
അമേയ തന്റെ മുത്തച്ഛന്‍കൂടിയായ കെ ജെ യേശുദാസിനൊപ്പം ഗാനമാലപിക്കുന്ന വീഡിയോ 2020 ല്‍ മാതൃഭൂമി ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നതായും കണ്ടെത്തി.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു.
Conclusion:
വിജയ് യേശുദാസിന്റെ മകള്‍ അമേയ യേശുദാസ് ഗാനമാലപിക്കുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയിലുള്ളത് അമേയ യേശുദാസല്ലെന്നും അത് പ്രമുഖ തെലുങ്ക് ഗായികയായ ശ്രീലളിതയാണെന്നും വസ്തുത പരിശോധനയില്‍ സ്ഥിരീകരിച്ചു.