സ്വന്തം മകനെ വിവാഹം കഴിക്കുന്ന അമ്മയുടെ ദൃശ്യങ്ങളെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പ്രായംചെന്ന ഒരു സ്ത്രീയുടെയും ഒരു യുവാവിന്റെയും വീഡിയോയില്‍ ഇരുവരും കഴുത്തില്‍ കല്യാണമാലപോലെ ഒരു മാലയണിഞ്ഞതായും കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത് യഥാര്‍ത്ഥ സംഭവമല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ പ്രസ്തുത വീഡിയോ ഒരു യൂട്യൂബ് ചാനലില്‍ പങ്കുവെച്ചതായി കണ്ടെത്തി. Prakash Badal shorts എന്ന യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്ന ദൈര്‍ഘ്യമേറിയ വീഡിയോയില്‍ 1:55 സമയത്ത് വീഡിയോയില്‍ ഒരു ഡിസ്ക്ലൈമര്‍ നല്‍കിയിരിക്കുന്നതായി കാണാം.
വിനോദത്തിനായി തയ്യാറാക്കിയ വീഡിയോ ആണെന്ന് ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ചാനലിലെ മറ്റ് ഉള്ളടക്കം പരിശോധിച്ചതോടെ ഇത്തരത്തില്‍ നേരത്തെ എഴുതിത്തയ്യാറാക്കിയ സ്ക്രിപ്റ്റ് അടിസ്ഥാനമാക്കി നിര്‍മിച്ച നിരവധി വീഡിയോകള്‍ പങ്കുവെച്ചതായി കണ്ടെത്തി. ഈ വീഡിയോയില്‍ ഉള്ളവരെ മറ്റ് ചില വീഡിയോകളിലും കാണാം.
ഇതോടെ വിനോദത്തിനായി ഉള്ളടക്കങ്ങള്‍ തയ്യാറാക്കി പങ്കുവെയ്ക്കുന്ന ചാനലാണിതെന്ന് വ്യക്തമായി. കൂടാതെ ഈ യൂട്യൂബിലെ ഉള്ളടക്കങ്ങള്‍ പ്രകാശ് എന്‍റര്‍ടെയിന്‍മെന്റ് എന്ന ഫെയ്സ്ബുക്ക് പേജിലും കാണാം. യഥാര്‍ത്ഥമല്ലെന്ന മുന്നറിയിപ്പ് ഉള്‍പ്പെടെയാണ് പ്രചരിക്കുന്ന വീഡിയോ ഈ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
അമ്മയും മകനും തമ്മിലെ വിവാഹം എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇതൊരു യഥാര്‍ത്ഥ സംഭവമല്ലെന്നും വിനോദത്തിനായി എഴുതിത്തയ്യാറാക്കിയ തിരക്കഥയുപയോഗിച്ച് ചിത്രീകരിച്ചതാണെന്നും സ്ഥിരീകരിച്ചു.