കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാക്കിസ്ഥാന്‍ - അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ വേളയില്‍ താലിബാന്‍ പാക്കിസ്ഥാനില്‍ നടത്തുന്ന ആക്രമണം വ്യത്യസ്ത തലങ്ങളിലാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ താലിബാന്‍ പാക്കിസ്ഥാനിലെ ഏതാനും പ്രവിശ്യകള്‍ കീഴടക്കുന്നതിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അക്രമാസക്തമായ ജനക്കൂട്ടത്തെയാണ് വീഡിയോയില്‍ കാണാനാവുന്നത്.
Fact-check
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ താലിബാന്‍ പാക്കിസ്ഥാനിലേക്ക് കടന്നുകയറുന്നതിന്റേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ചില കീഫ്രേയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ദൃശ്യങ്ങള്‍ മറ്റൊരു വിവരണത്തോടെ രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നതായി കണ്ടെത്തി. പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്കൊപ്പം ലാഹോറില്‍ നടന്ന ടിഎല്‍പി പ്രതിഷേധം എന്നാണ് ഇംഗ്ലീഷില്‍ നല്‍കിയിരിക്കുന്ന വിവരണം.
തുടര്‍ന്ന് ഈ സൂചനകളുപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. TLP എന്നത് തെഹരീക്കുല്‍ ലബ്ബെയ്ക്ക് എന്ന സംഘടനയാണെന്നും ഇവര്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് പൊലീസുമായി സംഘര്‍ഷമുണ്ടായതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദി ഹിന്ദു വെബ്സൈറ്റിലും ഇതേ റിപ്പോര്‍ട്ട് കാണാം. ഇസ്ലാമാബാദിലെ യുഎസ് എംബസിയ്ക്ക് പുറത്താണ് ഒക്ടോബര്‍ 7ന് പ്രതിഷേധ പ്രകടനം നടത്തിയതെന്നും ഇതിനിടെയാണ് പൊലീസുമായി സംഘര്‍ഷമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദി ലോജിക്കല്‍ ഇന്ത്യന്‍ ഉള്‍പ്പെടെ വിവിധ ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതായി കാണാം. വീഡിയോ ദൃശ്യങ്ങള്‍ സഹിതം വിവിധ വാര്‍ത്താമാധ്യമങ്ങളുടെ യൂട്യൂബ് ചാനലുകളിലും സംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ കാണാം.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
പാക്കിസ്ഥാനില്‍ താലിബാന്‍ ആക്രമണം നടത്തുകയും വിവിധ പ്രവിശ്യകള്‍ പിടിച്ചെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പാക്കിസ്ഥാനിലെ ലാഹോറില്‍ തെഹരീക്കുല്‍ ലബ്ബെയ്ക്ക പാക്കിസ്ഥാന്‍ എന്ന സംഘടന നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.