Fact Check: പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയോട് കയര്‍ക്കുന്ന രാഹുല്‍ഗാന്ധി? ചിത്രത്തിന്റെ സത്യമറിയാം

പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയ്ക്ക് മുഖാമുഖം നിന്ന് അദ്ദേഹത്തിന് നേരെ വിരല്‍ചൂണ്ടി സംസാരിക്കുന്ന ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 31 Jan 2026 11:34 PM IST

Fact Check: പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയോട് കയര്‍ക്കുന്ന രാഹുല്‍ഗാന്ധി? ചിത്രത്തിന്റെ സത്യമറിയാം
Claim:രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയ്ക്ക് നേരെ കയര്‍ത്ത് സംസാരിക്കുന്ന ചിത്രം
Fact:പ്രചാരണം വ്യാജം, ചിത്രം എഐ നിര്‍മിതം.

പ്രധാനമന്ത്രിയോട് കയര്‍ത്ത് സംസാരിക്കുന്ന രാഹുല്‍ഗാന്ധിയുടേതെന്ന തരത്തില്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ലോക്സഭയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയ്ക്ക് അഭിമുഖമായി നിന്ന് വിരല്‍ചൂണ്ടി രാഹുല്‍ഗാന്ധഇ അദ്ദേഹത്തോട് സംസാരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. പശ്ചാത്തലത്തില്‍ സഭയിലെ മറ്റ് അംഗങ്ങളെയും കാണാം.





Fact-check:


പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ഇത്തരമൊരു സംഭവമുണ്ടാിയിട്ടില്ലെന്നും ചിത്രം എഐ നിര്‍മിതമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ലോക്സഭയില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും അഭിമുഖമായി വരുന്ന അവസരങ്ങള്‍ തീരെ കുറവാണ്. സഭയുടെ ഇരിപ്പിടത്തിന്റെ ഘടനയും വ്യത്യസ്തമാണ്. എങ്കിലും ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ സ്വാഭാവികമായും അത് വലിയ വാര്‍ത്തയാകുമെന്നിരിക്കെ മാധ്യമറിപ്പോര്‍ട്ടുകള്‍‌ പരിശോധിച്ചെങ്കിലും ബന്ധപ്പെട്ട വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. സമാനമായ മറ്റൊരു സംഭവമുണ്ടായത് 2023-ലാണ്. അന്ന് പ്രധാനമന്ത്രിയുടെ അടുത്തുപോയി രാഹുല്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.



ചിത്രം വ്യാജമാകാമെന്ന സൂചന ലഭിച്ചതിന് പിന്നാലെ പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചു. ഇതില്‍ ഇരുവര്‍ക്കും സമീപം ചില മാധ്യമപ്രവര്‍ത്തകര്‍ ഇരു വശങ്ങളിലുമായി നില്‍ക്കുന്നതും ക്യാമറകളും കാണാം. എന്നാല്‍ ലോക്സഭയുടെ ഔദ്യോഗിക സംപ്രേഷണം നടക്കുന്നത് അവിടെ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളുപോഗിച്ച് സന്‍സദ് ടിവിയിലൂടെ മാത്രമാണ്. ഇത് ചിത്രം വ്യാജമാകാമെന്നതിന്റെ മറ്റൊരു പ്രധാന സൂചനയായി.


തുടര്‍ന്ന് എഐ നിര്‍മിത ചിത്രങ്ങള്‍ പരിശോധിക്കുന്ന ചില വൈബ്സൈറ്റുകളുപയോഗിച്ച് ചിത്രം പരിശോധനയ്ക്ക് വിധേയമാക്കി. ഹൈവ് മോഡേറഷന്‍‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചിത്രം 99 ശതമാനത്തിലേറെയും എഐ നിര്‍മിതമാണെന്ന ഫലമാണ് ലഭിച്ചത്.




തുടര്‍ന്ന് സൈറ്റ്എന്‍ജിന്‍ എന്ന മറ്റൊരു വെബ്സൈറ്റ് ഉപയോഗിച്ചും പരിശോധിച്ചു. ഇതിലും സമാന ഫലമാണ് ലഭിച്ചത്.




ഇതോടെ ചിത്രം എഐ നിര്‍മിതമാണന്ന് വ്യക്തമായി.


Conclusion:


രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍‌ പ്രധാനമന്ത്രിയ്ക്ക് നേരെ കൈചൂണ്ടി സംസാരിക്കുന്ന ചിത്രം വ്യാജമാണ്. എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാണിതെന്ന് പരിശോധനയില്‍ വ്യക്തമായി.

Claim Review:രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയ്ക്ക് നേരെ കയര്‍ത്ത് സംസാരിക്കുന്ന ചിത്രം
Claimed By:Social media users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം വ്യാജം, ചിത്രം എഐ നിര്‍മിതം.
Next Story