വശങ്ങള്‍ മാത്രം ടാര്‍ ചെയ്ത റോഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.കേരളത്തിലെ റോഡിന്റെ ശോചനീയാവസ്ഥ എന്ന തരത്തിലാണ പ്രചരണം. റൂം ഫോര്‍ റിവറിന് സമാനമായി ടാര്‍ ഫോര്‍ ടയര്‍ എന്ന പരിഹാസത്തോടെയാണ് പ്രചരണം.
Fact-check:
കേരളത്തില്‍ ഇത്തരത്തിലൊരു റോഡ് നിര്‍മിച്ചാല്‍ അത് വ്യാപക പ്രതിഷേധത്തിനും മാധ്യമവാര്‍ത്തകള്‍ക്കും സാഹചര്യമൊരുക്കുമെന്നിരിക്കെ അത്തരം റിപ്പോര്‍ട്ടുകളൊന്നും കാണാത്തതോടെ ഇത് കേരളത്തിലല്ല എന്ന സൂചനലഭിച്ചു. തുടര്‍ന്ന് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ പ്രചരിക്കുന്ന ചിത്രം ഫ്ലിപ് ചെയ്തതാണെന്ന് വ്യക്തമായി. ഇതിന്റെ യഥാര്‍ത്ഥ ചിത്രം ഇന്റര്‍നെറ്റില്‍ വിവിധ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
ലഭിച്ച ഫലങ്ങള്‍ ഗൂഗ്ള്‍ ട്രാന്‍സലേറ്റിന്റെ സഹായത്തോടെ പരിഭാഷപ്പെടുത്തി. ഇതോടെ പ്രചരിക്കുന്ന ചിത്രം ബള്‍ഗേറിയയില്‍നിന്നുള്ളതാണെന്ന് വ്യക്തമായി. നെല്‍കോ ബല്‍കന്‍സ്കി എന്ന സ്ഥലപ്പേരാണ് റിപ്പോര്‍ട്ടുകളില്‍ നല്കിയിരിക്കുന്നത്. ഗൂഗ്ള്‍ മാപ്പിന്റെ സഹായത്തോടെ ഈ പ്രദേശം ബള്‍ഗേറിയയിലെ സോഫിയ പ്രവിശ്യയിലാണന്ന് സ്ഥിരീകരിച്ചു.
ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന് കേരളവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
Conclusion:
കേരളത്തിലെ റോഡിന്റേതെന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഇരുവശങ്ങള്‍ മാത്രം ടാര്‍ചെയ്ത റോഡിന്റെ ചിത്രം ബള്‍ഗേറിയയില്‍നിന്നുള്ളതാണ്. ഇതിന് കേരളവുമായി യാതൊരു ബന്ധവുമില്ലെന്നും പ്രചരണം അടിസ്ഥാനരഹിതമാണെന്നും ന്യൂസ്മീറ്റര്‍ വസ്തുതാപരിശോധനിയില്‍ വ്യക്തമായി.