കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെ പരിഹസിച്ചുകൊണ്ട് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.. നിറയെ കുഴികളുള്ള ഒരു റോഡാണ് ചിത്രത്തില്‍. ഒരു കാര്‍ കടന്നുപോകുന്ന റോഡിനിരുവശവും കേരളീയ പശ്ചാത്തലമെന്ന് തോന്നിക്കുന്ന രീതിയില്‍ പച്ചപ്പ് കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പങ്കുവെച്ചിരിക്കുന്നത് യഥാര്‍ത്ഥ ചിത്രമല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ ഇത് യഥാര്‍ത്ഥ ചിത്രമല്ലെന്നതിന്റെ സൂചന ലഭിച്ചു. ചിത്രത്തിന്റെ പലഭാഗത്തും ഇതൊരു പെയിന്റിങ് ആണെന്ന സൂചനകള്‍ കാണാം.
തുടര്‍ന്ന് ഗൂഗ്ള്‍ ലെന്‍സ് ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ ചിത്രം മാതൃഭൂമി ഓണ്‍ലൈന്‍ വിവിധ വാര്‍ത്തകളില്‍ 2022 മുതല്‍ ഉപയോഗിച്ചതായി കണ്ടെത്തി.
ഇതില്‍ റോഡിലെ കുഴികളുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാന്‍ മൊബൈല്‍ ആപ്പും വെബ്സൈറ്റും വരുന്നുവെന്ന 2022 ഓഗസ്റ്റഅ 22 ലെ റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തിന് താഴെ ഇതൊരു പ്രതീകാത്മക ചിത്രമാണെന്ന് നല്‍കിയതായി കാണാം. കൂടാതെ ഈ ചിത്രത്തില്‍ പ്രദീപ് കുമാര്‍ എന്ന ഒപ്പും നല്‍കിയതായി കാണാം.
തുടര്‍ന്ന് മറ്റ് റിപ്പോര്‍ട്ടുകളും പരിശോധിച്ചു. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടിലും ഈ ചിത്രം പ്രതീകാത്മക ചിത്രമാണെന്ന് വ്യക്തമാക്കുകയും ചിത്രം വരച്ചത് ബി എസ് പ്രദീപ് കുമാറാണെന്ന് നല്‍കുകുയും ചെയ്തിട്ടുണ്ട്. 2022 ജൂണ്‍ 2ന് പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് PWD യുടെ ടോള്‍ഫ്രീ നമ്പറുമായി ബന്ധപ്പെട്ടതാണ്.
റോഡിലെ കുഴികളുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വാര്‍ത്തയിലും ഈ ചിത്രം ഉപയോഗിച്ചതായി കാണാം.
തുടര്‍ന്ന് മാതൃഭൂമി ഓണ്‍ലൈനുമായി ബന്ധപ്പെട്ടു. റിപ്പോര്‍ട്ടുകളിലെല്ലാം ഉപയോഗിച്ചിരിക്കുന്നത് ബി എസ് പ്രദീപ് കുമാര്‍ വരച്ച പെയിന്റിങ് ആണെന്നും പ്രതീകാത്മകമായി ഉപയോഗിച്ച ചിത്രം മാത്രമാണിതെന്നും അവര്‍ വ്യക്തമാക്കി.
Conclusion:
കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥ ചിത്രമല്ല. മാതൃഭൂമിയുടെ വിവിധ റിപ്പോര്‍ട്ടുകളില്‍ 2022 മുതല്‍ പ്രതീകാത്മകമായി ഉപയോഗിവരുന്ന ഈ ചിത്രം ബി എസ് പ്രദീപ്കുമാര്‍ വരച്ച പെയിന്റിങ് ആണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.