യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായ കേരള പൊലീസിന് നേരെ വിവിധ കോണുകളില്‍നിന്ന് ആരോപണങ്ങളും പരാതികളും വാര്‍ത്തകളും ഉയര്‍ന്നുവരുന്നുണ്ട്. ഇതിനിടെയാണ് ആശുപത്രിയില്‍ മകന്റെ മൃതദേഹത്തിനരികില്‍വെച്ച് പിതാവിനെ മര്‍ദിക്കുന്ന കേരള പൊലീസിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊലിസിനോട് കയര്‍ത്തുസംസാരിക്കുന്ന വ്യക്തിയെ പൊലീസ് മുഖത്തടിയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
Fact-check:
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ഇത് കേരളത്തില്‍നിന്നുള്ള ദൃശ്യങ്ങളല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചില ഗുജറാത്തി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ ഈ ദൃശ്യം ഉപയോഗിച്ചതായി കണ്ടെത്തി.
ഗുജറാത്തിലെ സുരേന്ദ്രനഗറിലെ ആശുപത്രിയില്‍ മദ്യലഹരിയിലായിരുന്ന വ്യക്തിയെ പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി എന്ന തരത്തിലാണ് 2025 ജൂണ്‍ 2ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമാനമായ കൂടുതല്‍ പ്രാദേശിക റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി.
ഈ സൂചനകള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനിയില്‍ ഇടിവി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി മരണപ്പെട്ടതിന് പിന്നാലെ ആശുപത്രിയ്ക്കെതിരെ അനാസ്ഥ ആരോപച്ച ബന്ധുക്കളിലൊരാള്‍ പൊലീസുമായി സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.
ഇതോടെ ദൃശ്യങ്ങള്‍ ഗുജറാത്തിലേതാണെന്നും കേരള പൊലീസുമായി ഇതിന് ബന്ധമില്ലെന്നും വ്യക്തമായി. കേരള പൊലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിലും ഇക്കാര്യം വ്യക്തമാക്കുന്ന പോസ്റ്റ് കാണാം.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
ആശുപത്രിയില്‍ മകന്റെ മൃതദേഹത്തിനരികെ പിതാവിനെ മര്‍ദിക്കുന്ന കേരള പൊലീസിന്റെ ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഗുജറാത്തില്‍ 2025 ജൂണിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ്. ഇതിന് കേരള പൊലീസുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.