തെരുവുനായകളെ കൊല്ലാന്‍ സുപ്രീംകോടതി അനുമതിയോ? പ്രചരിക്കുന്ന വാര്‍ത്തയ്ക്കു പിന്നിലെ വാസ്തവമെന്ത്?

തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് 2015-ല്‍ മീഡിയവണ്‍ നല്‍കിയ വാര്‍ത്തയുടെ കാര്‍ഡാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

By -  HABEEB RAHMAN YP |  Published on  23 Sep 2022 3:19 PM GMT
തെരുവുനായകളെ കൊല്ലാന്‍ സുപ്രീംകോടതി അനുമതിയോ? പ്രചരിക്കുന്ന വാര്‍ത്തയ്ക്കു പിന്നിലെ വാസ്തവമെന്ത്?

പ്രചരിക്കുന്നത് പഴയ കാര്‍ഡാണെന്ന് വ്യക്തമായതോടെ സംഭവത്തില്‍ ചാനലിന്‍റെ വിശദീകരണം തേടുന്നതിനും സ്വീകരിച്ച നിയമനടപടികളെക്കുറിച്ച് അറിയുന്നതിനുമായി ഞങ്ങള്‍ മീഡിയവണ്‍ വെബ് ഡെസ്കുമായി ബന്ധപ്പെട്ടു. കാര്‍ഡ് 2015-ലെ സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിച്ചതാണെന്നും തിയതി രേഖപ്പടുത്താത്ത കാര്‍‍ഡ് ആയതിനാല്‍ പുതിയ പശ്ചാത്തലത്തില്‍ പ്രചരിപ്പിക്കപ്പെടുകയാണെന്നും സ്ഥിരീകരിച്ചു.പ്രചരിക്കുന്നത് പഴയ കാര്‍ഡാണെന്ന് വ്യക്തമായതോടെ സംഭവത്തില്‍ ചാനലിന്‍റെ വിശദീകരണം തേടുന്നതിനും സ്വീകരിച്ച നിയമനടപടികളെക്കുറിച്ച് അറിയുന്നതിനുമായി ഞങ്ങള്‍ മീഡിയവണ്‍ വെബ് ഡെസ്കുമായി ബന്ധപ്പെട്ടു. കാര്‍ഡ് 2015-ലെ സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിച്ചതാണെന്നും തിയതി രേഖപ്പടുത്താത്ത കാര്‍‍ഡ് ആയതിനാല്‍ പുതിയ പശ്ചാത്തലത്തില്‍ പ്രചരിപ്പിക്കപ്പെടുകയാണെന്നും സ്ഥിരീകരിച്ചു.സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തെരുവുനായ്ക്കളെ കൊല്ലാന്‍ സുപ്രീം കോടതി അനുമതി നല്‍കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. മീഡിയവണ്‍ ന്യൂസ് ചാനലിന്‍റെ കാര്‍ഡുപയോഗിച്ചാണ് പ്രചരണം. "തെരുവുനായ്ക്കളെ കൊല്ലാം - സുപ്രീം കോടതി" എന്ന് ചാനലിന്‍റെ ലോഗോ സഹിതമുള്ള കാര്‍ഡില്‍ കാണാം. ഉചിതമായ തീരുമാനമെന്ന തലക്കെട്ടോടെയാണ് വിവിധ അക്കൗണ്ടുകളില്‍നിന്ന് ഈ കാര്‍ഡ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.



വ്യത്യസ്ത അക്കൗണ്ടുകളില്‍നിന്ന് സമാനമായ അടിക്കുറിപ്പോടെ കാര്‍ഡ് പങ്കുവെച്ചത് ഇവിടെ കാണാം.


Fact-check:

പ്രചരിക്കുന്ന കാര്‍ഡ് നേരിട്ട് റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയപ്പോള്‍ MediaOne Channel Fans എന്ന പേജില്‍ 2015 സെപ്തംബറില്‍ പങ്കുവെച്ച ചിത്രമാണ് ലഭിച്ചത്.


ഇതില്‍നിന്നും കാര്‍ജ് പഴയതാണെന്ന് വ്യക്തമായി. തുടര്‍ന്ന് സെര്‍ച്ച് ഫില്‍റ്ററുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതേ തിയതിയില്‍ മീഡിയവണ്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇതേ കാര്‍ഡ് പങ്കുവെച്ചതായി കണ്ടെത്തി.



പ്രചരിക്കുന്നത് പഴയ കാര്‍ഡാണെന്ന് വ്യക്തമായതോടെ സംഭവത്തില്‍ ചാനലിന്‍റെ വിശദീകരണം തേടുന്നതിനും സ്വീകരിച്ച നിയമനടപടികളെക്കുറിച്ച് അറിയുന്നതിനുമായി ഞങ്ങള്‍ മീഡിയവണ്‍ വെബ് ഡെസ്കുമായി ബന്ധപ്പെട്ടു. കാര്‍ഡ് 2015-ലെ സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിച്ചതാണെന്നും തിയതി രേഖപ്പടുത്താത്ത കാര്‍‍ഡ് ആയതിനാല്‍ പുതിയ പശ്ചാത്തലത്തില്‍ പ്രചരിപ്പിക്കപ്പെടുകയാണെന്നും സ്ഥിരീകരിച്ചു.



2015-ല്‍ പ്രസ്തുത കാര്‍ഡ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് മീഡിയവണ്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ:



ഇതില്‍നിന്നും നിലവിലെ സാഹചര്യത്തില്‍‌ തെരുവുനായ്ക്കളെ കൊല്ലാന്‍ കോടതി അനുമതിയില്ലെന്നും പഴയ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ഡാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും വ്യക്തമായി. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത് പങ്കുവെയ്ക്കപ്പെടുമ്പോള്‍ അതിന്‍റെ പ്രത്യാഘാതം വലുതാണ്. അതുകൊണ്ടുതന്നെ വിഷയത്തില്‍ നിലവിലെ സാഹചര്യംകൂടി പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് ബോധ്യമായി.

ഈ സാഹചര്യത്തില്‍ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ പരിശോധിച്ചു. പ്രശ്നത്തില്‍ സുപ്രീംകോടതിയില്‍‌ സമര്‍പ്പിച്ച ഏതാനും ഹര്‍ജികള്‍ സെപ്തംബര്‍ ഒന്‍പതിന് കോടതി പരിഗണിച്ചതായി മാധ്യമവാര്‍ത്തകളില്‍നിന്ന് വ്യക്തമായി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവിനായി കേസ് ഈ മാസം 28-ന് പരിഗണിക്കാന്‍ മാറ്റിയതായും വിവിധ മാധ്യമ വാര്‍ത്തകളില്‍നിന്ന് വ്യക്തമായി. ഈ മാസം 28-ന് ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്ന് മലയാള മനോരമയില്‍ റൂബിന്‍ ജോസഫും റിപ്പോര്‍ട്ട് ചെയ്തു.


ഇതേ വാര്‍ത്ത മാതൃഭൂമി ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചതായി കാണാം.


Conclusion:

തെരുവുനായകളെ കൊല്ലാന്‍ സുപ്രീംകോടതി അനുമതി നല്‍കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2015-ല്‍ മീഡിയവണ്‍ അന്നത്തെ കോടതി നിരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തി പ്രസിദ്ധീകരിച്ച കാര്‍ഡാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നതെന്ന് വസ്തുതാ പരിശോധനയില്‍ വ്യക്തമായി. പിന്നീട് 2017 ല്‍ കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം ഇത്തരത്തില്‍ തെരുവുനായകളെ കൊല്ലാനാവില്ലെന്നും മാധ്യമവാര്‍ത്തകള്‍ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍‌ സമര്‍പ്പിച്ച ഹര്‍ജികളില്‍ കോടതി ഇടക്കാല ഉത്തരവ് ഈ മാസം 28 ന് വരാനിരിക്കുന്നതേയുള്ളൂ എന്നും ന്യൂസ്മീറ്റര്‍ വസ്തുതാ പരിശോധനയില്‍ വ്യക്തമായി.



Claim Review:Supreme court permits to kill stray dogs
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Next Story