മനോരമ ന്യൂസിലെ പ്രമുഖ അവതാരക നിഷ പുരുഷോത്തമന്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് വീഡിയോ.
Fact-check:
പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന വീഡിയിലെ ഓഡിയോ എഡിറ്റ് ചെയ്തതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ഇതിലെ ചുണ്ടനക്കവും കേള്‍ക്കുന്ന ശബ്ദവും തമ്മില്‍ വ്യത്യാസങ്ങളുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നേരത്തെയും സമാനമായ രീതിയില്‍ വ്യാജ ഓഡിയോ ഉപയോഗിച്ച് ഇതേ മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ പ്രചരിച്ചിരുന്നതായി കണ്ടെത്തി. ഇത് സംബന്ധിച്ച് ന്യൂസ്മീറ്റര്‍ 2025 നവംബറില്‍ വസ്തുത പരിശോധന ഇവിടെ വായിക്കാം.
പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ പതിപ്പിനായി അന്വേഷണം നടത്തി. മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന്‍ തന്നെ അവരുടെ ഫെയ്സ്ബുക്ക് പേജില്‍ യഥാര്‍ത്ഥ വീഡിയോ വ്യാജ വീഡിയോയ്ക്കൊപ്പം താരതമ്യരൂപേണ പങ്കിട്ടതായി കണ്ടെത്തി.
യഥാര്‍ത്ഥ വീഡിയോ പരിശോധിച്ചതോടെ ഇതില്‍ കോണ്‍ഗ്രസിനെതിരായല്ല വിമര്‍ശനമെന്നും അന്വേഷണസംഘത്തിനെതിരെയാണെന്നും വ്യക്തമായി.
ഇതോടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി.
Conclusion:
ശബരിമല സ്വര്‍ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് അവതാരക നിഷ പുരുഷോത്തമന്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. കൈരളി ന്യൂസ് ചര്‍ച്ചയിലെ ശബ്ദം മനോരമ ന്യൂസ് അവതാരകയുടെ മറ്റൊരു വീഡിയോയ്ക്കൊപ്പം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് പ്രചാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.